കൊച്ചി: സപ്തംബര്‍ 5 മുതല്‍ കേരളം സന്ദര്‍ശിക്കുന്ന ഗൗഡ സാരസ്വത ബ്രാഹ്മണരുടെ ആത്മീയ ഗുരു രാഘവേന്ദ്ര തീര്‍ത്ഥ സ്വാമിക്ക് ആവശ്യമെങ്കില്‍ പോലീസ് സംരക്ഷണം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഉത്തരവ്. ജീവന് ഭീഷണിയുണ്ടെന്ന് പരാതിയില്‍ അനേ്വഷണം നടത്തണമെന്നും കമ്മീഷന് ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി. മോഹനദാസ് സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്കി. നടപടി റിപ്പോര്‍ട്ടും അനേ്വഷണ റിപ്പോര്‍ട്ടും മൂന്നാഴ്ചയ്ക്കകം ഫയല്‍ ചെയ്യണം. കേസ് എറണാകുളത്ത് നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.
രാഘവേന്ദ്ര തീര്‍ത്ഥ സ്വാമിക്ക് വേണ്ടി അഡ്വ. എം. ഋഷികേശ് ഷേണോയി സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. വാരണാസിയിലെ കാശിമഠം സംസ്ഥാന് മഠാധിപതിയാണ് രാഘവേന്ദ്ര തീര്‍ത്ഥ. സുധീന്ദ്രതീര്ത്ഥയുടെ പിന്‍ഗാമിയായാണ് രാഘവേന്ദ്ര തിര്‍ത്ഥ മഠാധിപതിയായത്. രണ്ടായിരത്തില്‍ സമുദായത്തിനുള്ളില്‍ ഒരു വിഭാഗം മഠത്തിനും സ്വാമിക്കുമെതിരെ തിരിഞ്ഞു. എതിര്‍കക്ഷികളില്‍ നിന്നും രാഘവേന്ദ്ര തിര്ത്ഥക്ക് വധഭീഷണിയുണ്ടെന്നാണ് പരാതി. വാട്ട്സ് അപ്പില്‍ ലഭിച്ച വധഭീഷണി മലയാളത്തിലും കൊങ്കിണി ഭാഷയിലുമാണ്. ആന്ധ്രയിലെ ചിറ്റൂര്‍, എറണാകുളം കോടതികളും കര്‍ണാടക സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും നേരത്തെ രാഘവേന്ദ്ര തീര്‍ത്ഥക്ക് പോലീസ് സംരക്ഷണം നല്കാന് ഉത്തരവിട്ടിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: