തിരുവല്ല: ജില്ലയിലെ വിവിധ ദേവാലയങ്ങളില്‍ എട്ടുനോമ്പാചരണം ഇന്ന് മുതല്‍ 8 വരെ നടക്കും.പെരിങ്ങര സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയില്‍ നാളെ മുതല്‍ ആറു വരെ എട്ടിനു കുര്‍ബാന. എഴിന് 5.30ന് കുര്‍ബാന. 6.30ന് റാസ. സമാപന ദിവസമായ എട്ടിന് എട്ടു മണിക്ക് കുര്‍ബാന, തുടര്‍ന്ന് പ്രദക്ഷിണം, നേര്‍ച്ചവിളമ്പ്.തിരുമൂലപുരം സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയില്‍ കുര്‍ബാന, മധ്യസ്ഥ പ്രാര്‍ഥന, ജപമാല എന്നിവ നടക്കും.
ഫാ. ഡോ. ഐസക് പറപ്പള്ളി, ഫാ. ജോണ്‍ തോമസ് കണ്ടത്തില്‍, ഫാ. മാത്യു പുനക്കുളം, ഫാ. ജോണ്‍ കരിപ്പാനശേരി, എന്നിവര്‍ നേതൃത്വം നല്‍കും. ഏഴിന് ആറിന് പ്രദക്ഷിണം. എട്ടിന് കുര്‍ബാനയെ തുടര്‍ന്ന് പാച്ചോര്‍ നേര്‍ച്ച.നിരണം സെന്‍ട്രല്‍ സെന്റ് മേരീസ് ചാപ്പലില്‍ എല്ലാ ദിവസവും എട്ടിന് കുര്‍ബാന. ഏഴിന് രാത്രി 10ന് പാച്ചോര്‍ നേര്‍ച്ച, അരിയിടീല്‍, എട്ടിന് എട്ടു മണിക്ക് കുര്‍ബാനയെ തുടര്‍ന്ന് റാസ, നേര്‍ച്ചവിളമ്പ്.കുര്‍ബാന, ധ്യാനം, മധ്യസ്ഥ പ്രാര്‍ഥന, റാസ, നേര്‍ച്ചവിളമ്പ് എന്നിവ അനുബന്ധിച്ച് ഉണ്ടാകും..
നിരണം ഇരതോട് വീയപുരം സെന്റ് ജോര്‍ജ് ഒ!ാര്‍ത്തഡോക്സ് പള്ളിയില്‍ എട്ടുനോമ്പാചരണവും കണ്‍വന്‍ഷനും പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാളും എട്ടു വരെ നടക്കും. എല്ലാ ദിവസവും 7.30ന് കുര്‍ബാന. 10.30ന് ധ്യാനം. 5.45ന് സന്ധ്യാ നമസ്കാരം എന്നിവ നടക്കും.രണ്ടിന് ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസും അഞ്ചിന് ഡോ. മാത്യൂസ് മാര്‍ സേവേറിയോസും ആറിന് ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസും കുര്‍ബാനയ്ക്ക് കാര്‍മികത്വം വഹിക്കും. ഏഴിന് വൈകിട്ട് ആറിന് റാസ. സമാപന ദിവസമായ എട്ടിന് കുര്‍ബാനയെ തുടര്‍ന്ന് നേര്‍ച്ചവിളമ്പ്.
കല്ലൂപ്പാറ സെന്റ് മേരീസ് ഒ!ാര്‍ത്തഡോക്സ് വലിയപള്ളിയില്‍ എല്ലാദിവസും 7.30ന് കുര്‍ബാന. തുടര്‍ന്ന് മധ്യസ്ഥ പ്രാര്‍ഥന, ധ്യാനം. ഫാ. ഡോ. കെ. ഗീവര്‍ഗീസ്, ഫാ. ഡോ. കുര്യന് ഡാനിയേല്‍, ഫാ. ലിജോ മാത്യു, ഫാ. റോഷന് സി. ജോസഫ്, ഫാ. രോഹിത് സ്കറിയ ജോര്‍ജി, ഫാ. സിജു കോശി, ഫാ. ഡോ. വര്‍ഗീസ് വര്‍ഗീസ് മീനടം എന്നിവര്‍ നേതൃത്വം നല്‍കും. ഏഴിന് 6.30ന് പ്രദക്ഷിണം, എട്ടിന് 10.30ന് പാച്ചോര്‍ നേര്‍ച്ച. കല്ലുങ്കല്‍ ന്മ സെന്റ് ജോര്‍ജ് ഒ!ാര്‍ത്തഡോക്സ് പള്ളിയില്‍ നാളെ 10.30ന് വികാരി ഫാ. തോമസ് തേക്കില്‍ കെ!ാടിയേറ്റും. എല്ലാ ദിവസവും 7.30ന് കുര്‍ബാന. വൈകിട്ട് ഏഴിനു നടക്കുന്ന വചന ശുശ്രൂഷകള്‍ക്ക് ഫാ. മാത്യു ഏബ്രഹാം, ഫാ. തോമസ് വര്‍ഗീസ് അമയില്‍, ഫാ. ഡോ. ഒ.തോമസ്, ഫാ. സഖറിയ പനയ്ക്കാമറ്റം, ഫാ. ബിജു പി. തോമസ്, ഫാ. മത്തായിക്കുട്ടി എന്നിവര്‍ നേതൃത്വം നല്‍കും. ഏഴിന് ഏഴിന് സെന്റ് തോമസ് കുരിശടിയില്‍ നിന്നു റാസ. എട്ടിന് എട്ടിന് മൂന്നിന്മേല് കുര്‍ബാന തുടര്‍ന്ന് പ്രദക്ഷിണം, നേര്‍ച്ചവിളമ്പ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: