എല്ലാക്കാലത്തേയും മഹത്തായ പുസ്തകങ്ങള്‍.ഏറ്റവുംകൂടുതല്‍ ലോകത്തു വായിക്കപ്പെടുന്ന പ്രധാന എഴുത്തുകാര്‍ എന്നൊക്കെ അറിയുന്നത് രസകരമായിരിക്കും.ലിയോ ടോള്‍സ്റ്റോയിയുടെ അന്നാ കരിനീന എന്ന കൃതിയാണ് ലോകത്തെ മഹത്തായ പുസ്തകങ്ങളുടെ പട്ടികയില്‍ പ്രഥമസ്ഥാനത്തു നില്‍ക്കുന്നത്.
തുടര്‍ന്ന് ഗുസ്താവ് ഫ്ളോബറിന്റെ മാഡം ബോവ്റി. ടോള്‍സ്റ്റോയിയുടെ തന്നെ വാര് ആന്റ് പീസ്.ഫിറ്റ്സ് ജറാള്‍ഡിന്റെ ദ ഗ്രേറ്റ് ഗേറ്റ്സ്ബൈ.നബക്കോവിന്റെ ലോലിത.എലിയട്ടിന്റെ മിഡില്‍മാര്‍ച്ച്.മാര്‍ക് ട്വെയ്നിന്റെ ദ അഡ്വെഞ്ചേഴ്സ് ഓഫ് ഹക്കില്ബെറി ഫിന് തുടങ്ങിയവ പിന്നാലെ വരുന്നു.
അതുപോലെ ലോകത്തിലെ മഹത്തായ എഴുത്തുകാരുടെ പട്ടിക പരിശോധിക്കുന്നതും രസമാണ്.അവിടേയും ഒന്നാംസ്ഥാനം ലിയോ ടോള്സ്റേറായിയാണ്.പിന്നാലെ് ഷേക്സ്പിയര്,ജയിംസ് ജോയ്സ്,നബക്കോവ്,ഡെസ്റ്റോവ്സ്കി,വില്യം ഫോക്നര്‍,ചാള്‍സ് ഡിക്കന്‍സ്,ആന്റണ്‍ ചെക്കോവ് എന്നീ എഴുത്തുകാര്‍ വരുന്നു.
ഇതൊക്കെ പ്രശസ്ത പുസ്തക പ്രസാധക സംഘങ്ങള്‍ തെരഞ്ഞെടുക്കുന്ന പേരുകളാണ്.ഇതു പൂര്‍ണ്ണമാവണമെന്നില്ല.ഇതിലെ പലരും പിന്നിലേക്കുപോകാം. വേറെ പലരും കടന്നുവരാം.എന്നാലും ശക്തി ദുര്‍ഗമായി നില്‍ക്കുന്നവരാണ് ടോള്‍സ്റ്റോയിയും ഷേക്സ്പിയറും.
പക്ഷേ ഏറ്റവും മഹത്തായ എഴുത്തുകാരനായി ചിലരെങ്കിലും വാഴ്ത്തുന്നത് ഷേക്സ്പിയറെയാണ്.അതുപോലെതന്നെ ടോള്സ്റ്റോയിയെക്കാളും ഡെസ്റ്റോവ്സ്കിയെ മുന്നില്നിര്ത്തുന്നവരുമുണ്ട്.എന്തായാലും മഹത്വത്തിന്റെ നിരയില്‍ ഈ മൂന്നുപേരുമാണ് മുന്നില്‍വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: