തിരുവനന്തപുരം: ഓണക്കാലത്ത് ഫ്രഷ് ഫിഷ് ഓണക്കിറ്റുകള്‍ മത്സ്യഫെഡ് വിപണിയിലെത്തിക്കും. നെയ്മീന്, കണവ, ചെമ്മീന്‍, ചൂര തുടങ്ങിയ മത്സ്യങ്ങളുടെ കോംബോ കിറ്റുകളാണ് ലഭിക്കുക. കിറ്റുകളുടെ വില്പന ഉദ്ഘാടനം മന്ത്രി ജെ. മെഴ്സിക്കുട്ടി അമ്മ നിര്‍വഹിച്ചു. 1000, 750, 500 രൂപ നിരക്കുകളിലാണ് കിറ്റുകള്‍ തയ്യാറാക്കിയിരിക്കുത്.
സെപ്റ്റംബര്‍ മൂന്നു വരെ മത്സ്യഫെഡ് ഫിഷ് സ്റ്റാളുകള്‍ വഴി കിറ്റുകള്‍ ലഭിക്കും.
ഉപഭോക്താക്കള്‍ക്ക് ന്യായമായ വിലയില്‍ ഗുണനിലവാരമുള്ള മത്സ്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മത്സ്യഫെഡിന്റെ 31 ഫിഷ് മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കിറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിന് തിരുവനന്തപുരം: 9526041320, കൊല്ലം: 9037345969, കോട്ടയം: 9526041296, എറണാകുളം: 9526041115, തൃശൂര്‍: 9526041397, കോഴിക്കോട്: 9526041499 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: