കല്‍പ്പറ്റ: ഗ്രാമീണ പ്രശ്നങ്ങള്‍ അഭിസംബോധന ചെയ്ത് ടാറ്റാ സ്റ്റീലിന്റെ സംവാദ് വയനാട്ടില്‍ നടന്നു.എല്ലാ വര്‍ഷവും നവംബര്‍ മാസം ജംഷഡ്പൂരില്‍ നടത്തപ്പെടാറുള്ള സംവാദ് ഇന്ത്യയിലാകമാനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആദ്യ പ്രാദേശിക യോഗം വയനാട്ടില്‍ സംഘടിപ്പിച്ചത്.
രണ്ട് ദിവസമായി നടന്ന പരിപാടിയില്‍ കേരളം, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി പ്രാസംഗികരും നിരവധി ഗോത്ര വര്‍ഗ്ഗ പ്രതിനിധികള്‍ പങ്കെടുത്തു. പരമ്പരാഗത അറിവുകളുടെ സംരക്ഷണം, ഗോത്ര വിഭാഗങ്ങള്‍ നേരിടുന്ന സാമൂഹിക
പ്രതിസന്ധികള്‍, എന്ന വിഷയത്തില്‍ ടാറ്റാ സ്റ്റീല്‍ സംഘടിപ്പിച്ച സംവാദ്
ഗോത്ര യുവത്വത്തിന്റെ ആഗ്രഹങ്ങളും ഭാവിയുടെ സാരഥ്യവും എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ 28 ഗോത്ര വിഭാഗങ്ങളില്‍ നിന്നുള്ള 120 ഓളം പ്രതിനിധികള്‍ പങ്കെടുത്തു. പരമ്പരാഗത അറിവുകളുടെ സംരക്ഷണം, ഗോത്ര വിഭാഗങ്ങള്‍ നേരിടുന്ന സാമൂഹിക പ്രതിസന്ധികള്‍, അവരുടെ വിദ്യാഭ്യാസം, ജീവിത മാര്‍ഗ്ഗങ്ങള്‍, ലിംഗ സമത്വം, തുടങ്ങി നിരവധി വിഷയങ്ങള്‍ പ്രതിപാദിക്കപ്പെട്ട യോഗത്തില്‍, ഗോത്ര വിഭാഗങ്ങള്‍ക്ക് അവരുടെ ആശയങ്ങള്‍ പങ്കു വയ്ക്കാന്‍ ലഭിച്ച ഏറ്റവും മികച്ച അവസരമായിരുന്നു സംവാദ്. ഗ്രാമീണ പ്രദേശങ്ങളിലെ പ്രശ്നങ്ങള്‍ അഭിസംബോധന ചെയ്യുന്നതിന്റെ ഭാഗമായി എം എസ് സ്വാമിനാഥന് റിസേര്‍ച്ച് ഫൗണ്ടേഷനുമായി സഹകരിച്ചാണ് ഇത്തരമൊരു യോഗം സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: