പറവൂര്‍: ഇസ്ലാമിക തീവ്രവാദം വളര്‍ത്തുന്നതിനും മതംമാറ്റ പ്രവര്‍ത്തനത്തിനും ഇസ്ലാമിക് ഗ്ലോബല്‍ മിഷന് പ്രവര്‍ത്തകര്‍ക്ക് വി.ഡി.സതീശന് എംഎല്‍എ ഒത്താശ ചെയ്തു കൊടുക്കുന്നതില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ വി.ഡി. സതീശന് എംഎല്‍എയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.ചേന്ദമംഗലം കവലയില്‍ നിന്നാരംഭിച്ച മാര്‍ച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി. ബാബു ഉദ്ഘാടനം ചെയ്തു. മാര്‍ച്ച് എംഎല്‍എ ഓഫീസിനു മുന്നില്‍ പോലീസ് തടഞ്ഞു. ഹിന്ദു ഐക്യവേദി രക്ഷാധികാരി ആചാര്യ കെ.പി. കുഞ്ഞോല്‍, വൈസ് പ്രസിഡന്റ് ക്യാപ്റ്റന്‍ സുന്ദര്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ.ആര്. രമേഷ്, സെക്രട്ടറി എം.സി. സാബു ശാന്തി, താലൂക്ക് ജനറല്‍ സെക്രട്ടറി ടി.വി. വേണു എന്നിവര്‍ പ്രസംഗിച്ചു.ജില്ലാ പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരന്, ജനറല്‍ സെക്രട്ടറി എ.ബി. ബിജു, അമ്പാട്ട് സുബ്രഹ്മണ്യന്, കെ.എസ്. ശിവദാസ്, കെ.ജി. മധു, കെ.എസ്. ജയശങ്കര്‍, എം.കെ. സജീവ്, സി.കെ. അമ്പാടി, ഷിബു തൈത്തറ, കെ.പി. ദീപന്, ടി.എ. ബാലചന്ദ്രന് നായര്‍, സി.കെ. സച്ചിദാനന്ദന് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: