കാലടി: മഞ്ഞപ്രയില്‍ കടത്തിണ്ണയില്‍ കിടന്ന് ഉറങ്ങിയ ചുള്ളി പോണയില് വീട്ടില്‍ കൃഷ്ന്കുട്ടിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. ചാലക്കുടി മേച്ചിറ മാമ്പിളളി വീട്ടില്‍ ജോണിയെ (52) (റെയ്ഗന് ജോണി) കാലടി സിഐ സജി മാര്‍ക്കോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ഇരുവരും കടവരാന്തയിലാണ് കിടന്ന് ഉറങ്ങുന്നതിനിടെ പ്രതിയായ ജോണിയുടെ കൈവശം ഉണ്ടായിരുന്ന 7000 രൂപ കാണാതായതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും കൃഷ്ണന്‍കുട്ടിയെ ജോണി ചവിട്ടുകയും ചെയ്തു. വീഴ്ച്ചയില്‍ വാരിയെല്ല് ഒടിഞ്ഞു. കൃഷ്ണന്‍കുട്ടി ധരിച്ചിരുന്ന മുണ്ട് കഴുത്തില്‍ കുരുക്കി മരണം ഉറപ്പാക്കിയതിന് ശേഷമാണ് ജോണി മുങ്ങിയതെന്ന് പോലീസ് പറഞ്ഞു.കാലടി എസ്ഐ എന്‍.എ. അനൂപ്, എഎസ്ഐമാരായ ബോസ്, ഷാജി സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീകുമാര്‍, അബ്ദുള്‍ സത്താര്‍, അനില്‍, ബൈജുകുട്ടന്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: