പരപ്പനങ്ങാടി: സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി സംഘടനകളുമായി കൂടിയാലോചിച്ച് ഉടന്‍ നടപ്പിലാക്കണമെന്ന് പെന്‍ഷനേഴ്സ് സംഘ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
അരിയല്ലൂര്‍ മാധവാനന്ദവിലാസം ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടന്ന സമ്മേളനം പെന്‍ഷനേഴ്സ് സംഘ് മുന്‍ സംസ്ഥാന പ്രസിഡന്റ് എം.ജി.പുഷ്പാംഗദന് ഉദ്ഘാടനം ചെയ്തു. പെന്ഷന് പരിഷ്കരണത്തോടനുബന്ധിച്ച് ശേഷിച്ച കുടിശ്ശിക തുക അനുവദിക്കണമെന്നും 70 വയസ് പൂര്‍ത്തിയായ പെന്‍ഷണര്‍ക്ക് അധിക പെന്ഷന് അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.പി.നാരായണന്റെ അദ്ധ്യക്ഷനായി. ഒ.ഗോപാലന്, പീതാംബരന് പാലാട്ട്, ഒ.ലക്ഷ്മി, സി.ഷണ്മുഖന് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി വി.ദേവദാസന്(പ്രസിഡന്റ്), കെ. എം.ഗോപാലകൃഷ്ണന്, ഡോ.സി.വി.സത്യ നാഥന്, എ.പി.രാധാകൃഷ്ണന്(വൈസ് പ്രസിഡന്റ്), കെ.പി.നാരായണന് (ജനറല്‍ സെക്രട്ടറി), കെ.പി.ബാലകൃഷ്ണന്, പി.ഭാസ്കരന്, കെ.വി.മനോഹരന്, സി ഷണ്മുഖന്, സി.വിജയന്(ജോ.സെക്രട്ടറി) തുടങ്ങിയവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: