കമ്പളക്കാട്: ചിലര്‍ കഴിഞ്ഞ ദിവസം ടൗണില്‍ നടത്തിയ അഴിഞ്ഞാട്ടത്തിനെതിരെ കേസെടുക്കണമെന്ന് സി.പി.എം കണിയാമ്പറ്റ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഇവര്‍ ടൗണില്‍ നോപാര്‍ക്കിങ്ങ് ഏരിയയില്‍ നിര്‍ത്തിയ വണ്ടി മാറ്റാന്‍ ആവശ്യപ്പെട്ട പൊലീസിനെ പരസ്യമായി അടിക്കുകയും അസഭ്യം പറയുകയും ടൗണില്‍ സംഘര്‍ഷം സൃഷ്ടിക്കുകയും പൊലിസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തതായി യോഗം ആരോപിച്ചു. ഇവരെ അറസ്റ്റ് ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ കെ ജബ്ബാര്‍ അധ്യക്ഷനായി. കെ ഇബ്റാഹീം, കെ മരക്കാര്‍, കെ നാരായണന്, വി.കെ ഹംസ, എം മുഹമ്മദ്(ബാവ) സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: