തിരുവനന്തപുരം: പൂര്‍വ സൈനിക് സേവാ പരിഷത്ത് വിവിധ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം കെക്‌സോണ്‍ മേധാവിയ്‌ക്ക് സമര്‍പ്പിച്ചു. കെക്‌സോണില്‍ രജിസ്റ്റര്‍ ചെയ്ത ലിസ്റ്റില്‍ നിന്ന് സീനിയോറിറ്റി ക്രമത്തില്‍ മാത്രം നിയമനം നടത്തുക, വിമുക്തഭടന്മാരുടെ ശമ്പളം അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ഉന്നയിച്ചത്. പരാതികള്‍ അനുഭാവപൂര്‍വം പരിഗണിക്കാം എന്ന് എംഡി മോഹന്‍ദാസ് ഉറപ്പുനല്‍കിയതായി ജില്ലാ ജനറല്‍ സെക്രട്ടറി വി. വിനോദ്കുമാര്‍ അറിയിച്ചു.
















