വൈപ്പിന്‍: ഭക്ഷണം പാകം ചെയ്യുന്നതിനിടെ പ്രഷര്‍കുക്കര്‍ പൊട്ടിത്തെറിച്ച് അടുക്കളയുടെ ഓടുതകര്ന്നു. ഗ്യാസ് അടുപ്പിനും കേടുപാടു സംഭവിച്ചു. നായരമ്പലം നെടുങ്ങാട് തൈക്കൂട്ടത്തില്‍ പുഷ്പാംഗദന്റെ വീട്ടിലാണ് അപകടം. വീട്ടുകാര്‍ പുറത്തായിരുന്നതിനാല്‍ ആളപായമില്ല.
ഇന്നലെ രാവിലെ രണ്ട് ലിറ്ററിന്റെ കുക്കറില്‍ അരിയും വെള്ളവും നിറച്ച് സ്റ്റൗവില്‍ വെച്ചശേഷം പുറത്തേക്ക് പോയ സമയത്തായിരുന്നു അപകടം. മേല്‍ക്കൂരയിലെ ആറ് ഓടുകളും കുറച്ച് പട്ടികയും തകര്‍ന്നു. സ്റ്റൗവ് ഉപയോഗശൂന്യമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: