മലപ്പുറം: സാമ്പത്തിക ഉന്നമനത്തിലൂടെ മാത്രമെ സ്ത്രീകള്‍ക്ക് ശാശ്വത പുരോഗതി കൈവരിക്കാന്‍ കഴിയുകയുള്ളുവെന്ന് തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി ഡോ കെ. ടി. ജലീല്‍. ജന്‍ ശിക്ഷണ്‍ സന്സ്ഥാന് മലപ്പുറം യൂണിറ്റ് നടപ്പാക്കുന്ന ‘ഉന്നതി’ പദ്ധതിയുടെ മംഗലം മേഖല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്റെ ഉന്നതി പോലുള്ള പദ്ധതികള്‍ സ്ത്രീകളുടെ സാമ്പത്തിക പുരോഗതിക്കും, സാമൂഹിക പുരോഗതിക്കും വഴി തെളിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
ജന്‍ ശിക്ഷണ്‍ സന്സ്ഥാന് മലപ്പുറം ചെയര്മാന് പി. വി. അബ്ദുല്‍ വഹാബ് എംപി മുഖ്യപ്രഭാഷണം നടത്തി.
ഉന്നതി പദ്ധതിക്ക് സാമ്പത്തിക സഹായം നല്കിയ പ്രൊമോട്ടര്‍മാരായ ഫ്ളോറ ഗ്രൂപ്പ് ചെയര്മാന് വി. എ. ഹസ്സന്, വി. പി. മുഹമ്മദാലി, കുഞ്ഞിമൂസ എന്നിവര്‍ക്കുള്ള ഉപഹാരങ്ങള്‍ മന്ത്രി വിതരണം ചെയ്തു.
ഉന്നതി പദ്ധതിക്ക് കീഴില്‍ പരിശീലനം പൂര്‍ത്തീകരിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കേറ്റ് വിതരണം ജില്ലാ പഞ്ചായത്ത് മെംബര്‍ അനിത കിഷോര്‍ നിര്‍വഹിച്ചു. നബാര്‍ഡ് ഡെപ്യൂട്ടി ഡിവിഷനല്‍ മാനേജര്‍ ജെയിംസ് പി ജോര്‍ജ് ക്ലസ്റ്റര്‍ ഉദ്ഘാടനം നടത്തി.
തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര് കെ ഹഫ്സത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി നസറുള്ള, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ സി പി അബ്ദുല്‍ ഷുക്കൂര്‍, മംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. കെ. സലീം, ജന്‍ ശിക്ഷണ്‍ സന്സ്ഥാന് മലപ്പുറം ഡയറക്ടര്‍ വി. ഉമ്മര്‍ കോയ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: