കല്‍പ്പറ്റ : ഓണത്തിന് പൂക്കളമൊരുക്കുന്നതിനായുള്ള പൂക്കച്ചവടത്തിന് അനുവാദം നല്‍കിയശേഷം കച്ചവടപന്തല് പൊളിച്ചുമാറ്റിയ കല്‍പ്പറ്റ നഗരസഭാ അധികൃതരുടെ നടപടിയില്‍ വിശ്വഹിന്ദു പരിഷത്ത് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ഓണത്തിന് പൂവില്‍പ്പന കേന്ദ്രത്തിനായി കല്‍പ്പറ്റ അനന്തവീര തിയേറ്ററിന് സമീപത്തെ സ്ഥലം ഉപയോഗിക്കുന്നതിനുള്ള താല്‍ക്കാലിക ലൈസന്‍സിന് ഒരുമാസം മുന്നേതന്നെ വിശ്വഹിന്ദു പരിഷത്ത് കല്‍പ്പറ്റ പ്രഖണ്ഡ് സെക്രട്ടറി രഞ്ജിത്തിന്റെ പേരില്‍ 3000 രൂപ ചെലാന്‍ അടച്ച് അപേക്ഷിച്ചതാണ്. അനുമതി ലഭിച്ചതുപ്രകാരമാണ് അത്തംനാളിന് മുന്നേ കച്ചവടപന്തല് ഒരുക്കിയത്. എന്നാല്‍ നഗരസഭാ അധികൃതര്‍ ഏകപക്ഷീയമായി പന്തല്‍ പൊളിച്ചുമാറ്റുകയാണ് ചെയ്തത്.ഗൂഢശക്തികളുടെ പ്രേരണയാല്‍ നഗരസഭാ അധികൃതര്‍ കാട്ടിക്കൂട്ടുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടിയില്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇന്ന് വീണ്ടും കച്ചവടം തുടങ്ങാനാണ് പ്രവര്‍ത്തകരുടെ തീരുമാനം.യോഗത്തില്‍ സുബ്രഹ്മണ്യന്, വിജയ്, ഗ്രീഷിത്ത്, അജയന് വെങ്ങപ്പള്ളി, രാധാകൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: