തിരുവനന്തപുരം: ജംബോ സര്‍ക്കസ് വീണ്ടും തലസ്ഥാനത്ത്. ഇത്തവണ ആഫ്രിക്കന്‍, മണിപ്പൂരി കലാകാരന്മാരുമായാണ് ജംബോ പുത്തരിക്കണ്ടം മൈതാനിയില്‍ കൂടാരം കെട്ടിയത്. ശനിയാഴ്ച വൈകുന്നേരം ഏഴിന് മേയര്‍ വി.കെ. പ്രശാന്ത് സര്‍ക്കര്‍ ഉദ്ഘാടനം ചെയ്തു. 100, 150, 240 നിരക്കുകളിലാണ് ടികറ്റ്. ദിവസേന ഒരുമണി, നാലുമണി, ഏഴുമണി എന്നിങ്ങനെയാണ് ഷോ ക്രമീകരിച്ചിരിക്കുനതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളത്തതില്‍ അറിയിച്ചു. സപ്തംബര്‍ 25 വരെ നീളുന്ന ജംബോ സര്‍ക്കസില്‍ അതിസാഹസികമായ അഭ്യാസ പ്രകടനങ്ങള്‍ക്ക് പുറമെ ഡബിള്‍ സാരി ആക്രാബാറ്റ്, ഫിഷ് ആക്ട് തുടങ്ങിയ വ്യത്യസ്തങ്ങളായ പുതിയ ഇനങ്ങള്‍ കൂടി ഇക്കുറി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.
















