ആലുവ: ഭാരതത്തിന്റെ മഹിമ ഉള്‍ക്കൊണ്ട് വിദ്യാര്‍ത്ഥികള്‍ ഉത്തമപൗരന്മാരായി പ്രവര്‍ത്തിക്കണമെന്ന് സ്വാമി ചിദാനന്ദപുരി. ആലുവ മണപ്പുറത്ത് ധര്‍മ്മ സംവാദത്തിന്റെ ഭാഗമായുള്ള വിദ്യാര്‍ത്ഥി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സനാതന-വ്യാവഹാരികതലങ്ങളില് വിദ്യാര്‍ത്ഥികള്‍ ഉയര്‍ന്ന് പ്രവര്‍ത്തിക്കണം. ഇത് യുവ സമൂഹത്തിന് സ്വയം വെളിച്ചമാവുകയും, രാഷ്ട്രത്തിന് വെളിച്ചമേകുകയും ചെയ്യും. ധര്‍മ്മത്തേയും ആചാരങ്ങളെയും സ്ത്രീകളെയുംകുറിച്ച് ഹൈന്ദവ വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നും അറിയില്ല. ഈ അറിവില്ലായ്മയാണ് മറ്റുള്ളവര്‍ മുതലെടുക്കുന്നത്. ഇത് ലൗജിഹാദ് പോലുള്ള സംഭവങ്ങള്‍ക്ക് കാരണമാകുന്നു.മ സമൂഹത്തില്‍ അജ്ഞതയില്ലാതാക്കുകയാണ് ഇതിന് പരിഹാരം. രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കാണുമ്പോള്‍ അതിനെതിരെ പ്രതികരിക്കാനും പ്രതിഷേധിക്കാനും നമുക്ക് കഴിയണമെന്നും സ്വാമി പറഞ്ഞു.
നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ഡോ. എന്‍.സി.ഇന്ദുചൂഡന് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: