എടപ്പാള്‍: താരപ്പൊലിമയുടെയും ഗസലിന്റെയും മേളപ്പെരുക്കത്തിന്റെയും അകമ്പടിയോടെ സരസ് മേളക്ക് തുടക്കമായി.
സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ചടങ്ങ് ഉദ്ഘാടനം ചെയ്തതോടെയാണ് മേളക്ക് ഔദ്യോഗിക തുടക്കമായത്. കലര്‍പ്പില്ലാത്ത വസ്തുക്കളാണ് നാം എപ്പോഴും തേടുകയെങ്കിലും സംസ്കാരമെന്നത് കലര്‍പ്പുകള്‍ ചേര്‍ന്നുണ്ടായതാണെന്ന് സ്പീക്കര്‍ പറഞ്ഞു. അത്തരത്തിലുള്ള സംസ്കാരത്തിന്റെ അപൂര്വ്വമേളനമാണ് സരസ് എന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ്മന്ത്രി ഡോ. കെ.ടി. ജലീല്‍ അദ്ധ്യക്ഷത വഹിച്ചു.
മേളയില്‍ ഒരുക്കിയിട്ടുള്ള ഫുഡ്കോര്‍ട്ടുകളുടെ ഉദ്ഘാടനം ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും സാമൂഹികപ്രവര്‍ത്തകയുമായ ഭാഗ്യലക്ഷമി നിര്‍വ്വഹിച്ചു. ചടങ്ങില്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി, സിനി ആര്‍ട്ടിസ്റ്റ് മാളവിക മേനോന് എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. കുടുംബശ്രീ എക്സിക്യട്ടീവ് ഡയറക്ടര്‍ ഹരികിഷോര്‍, പൊന്നാനി മുന്‍സിപ്പല്‍ ചെയര്മാന് സി.പി. മുഹമ്മദ് കുഞ്ഞി, കെ. തുളസി, ബ്ലോക്ക് പ്രസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് ആര്. സുഭാഷ് സംസാരിച്ചു. രാവിലെ 10 മണി മുതല്‍ ആരംഭിക്കുന്ന മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: