കരുവാരകുണ്ട്: മലയോര മേഖലയിലെ കൃഷിയിടങ്ങളില്‍ മാലിന്യമാഫിയ വിലസുന്നു.
കഴിഞ്ഞ ദിവസം കിഴക്കേത്തലക്ക് സമീപത്തുള്ള വാഴത്തോട്ടത്തില്‍ ഒരു ലോഡ് പ്ലാസ്റ്റിക്-അറവ് മാലിന്യം പലയിടങ്ങളിലായി നിക്ഷേപിച്ചു. പാതയോരങ്ങള്‍, ജലസ്രോതസ്സുകള്‍ എന്നിവിടങ്ങളിലെല്ലാം അറവു മാലിന്യം നിക്ഷേപിച്ച സംഘമാണ് കൃഷിയിടങ്ങള്‍ കേന്ദ്രീകരിച്ചും മാലിന്യ നിക്ഷേപം നടത്തുന്നതെന്നാണ് സൂചന.
മാലിന്യ നിക്ഷേപം നടത്തി ജനങ്ങളെ പ്രയാസപ്പെടുത്തുന്ന സാമൂഹ്യ വിരുദ്ധരെ പിടികൂടാന്‍ നാട്ടുകാര്‍ ഗ്രൂപ്പുതിരിഞ്ഞ് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. കൃഷിയിടങ്ങളില്‍ നിക്ഷേപിക്കുന്ന മാലിന്യം മറവു ചെയ്യുവാനുള്ള ചിലവ് അതാത് പ്രദേശത്തെ പഞ്ചായത്ത് വഹിക്കണമെന്നാവശ്യവും ശക്തമാണ്. മാലിന്യ മാഫിയക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: