തിരുവനന്തപുരം: കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഈ വര്‍ഷത്തെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് കൃതികള്‍ ക്ഷണിക്കുന്നു. 2014, 2015, 2016 വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച ബാലസാഹിത്യകൃതികളാണ് പുരസ്‌കാരങ്ങള്‍ക്ക് പരിഗണിക്കുന്നത്. 10,000രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണു പുരസ്‌കാരം. എഴുത്തുകാര്‍ക്കും പ്രസാധകര്‍ക്കും പുസ്തകങ്ങള്‍ സമര്‍പ്പിക്കാം. പുസ്തകത്തിന്റെ നാലു പ്രതികള്‍ വീതം ഡയറക്ടര്‍, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട്, സംസ്‌കൃതകോളജ് കാമ്പസ്, പാളയം, തിരുവനന്തപുരം 695034 എന്ന വിലാസത്തില്‍ ഒക്ടോബര്‍ 30 നു മുമ്പായി ലഭിക്കേണ്ടതാണ്.
















