കളമശ്ശേരി: കേബിള്‍ ബന്ധം നിലച്ചതിനെ തുടര്‍ന്ന് ഇടപ്പള്ളി പത്തടിപ്പാലത്ത് പ്രവര്‍ത്തിക്കുന്ന സബ്ട്രഷറിയുടെ പ്രവര്‍ത്തനം വീണ്ടും അവതാളത്തിലായി. ഈ ആഴ്ചയില്‍ മൂന്നാം തവണയാണ് പ്രവര്‍ത്തനം നിലയ്ക്കുന്നത്.
കൊച്ചി മെട്രോയുടെ ഭാഗമായി നടത്തുന്ന കാനനിര്മാണത്തിനിടെ ഡേറ്റാ കേബിളുകള്‍ മുറിഞ്ഞതിനെ തുടര്‍ന്നാണ് ട്രഷറിയുടെ പണമിടപാടുകള്‍ സ്തംഭിച്ചത്. ഓണക്കാലമായതിനാല്‍ ദിനംപ്രതി കോടിക്കണക്കിന് രൂപയുടെ ഇടപാട് നടക്കേണ്ടതാണെന്ന് ട്രഷറി ഓഫീസര്‍ അശോക് കുമാര്‍ പറഞ്ഞു. ഇന്ന് ശരിയാക്കുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥരും പെന്‍ഷന്‍കാരും ഉള്ളത്.
കഴിഞ്ഞ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും രണ്ട് തവണ ബിഎസ്എന്‍എല്‍ കേബിളുകള്‍ മോഷ്ടിക്കപ്പെട്ടതിനെ തുടര്‍ന്ന് സബ്ട്രഷറിയുടെ പ്രവര്‍ത്തനം രണ്ട് ദിവസം നിലച്ചിരുന്നു. അത് നന്നാക്കി പ്രവര്‍ത്തനം പുനരാരംഭിച്ചപ്പോഴാണ് വീണ്ടും പ്രശ്നമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: