കാക്കനാട്: ഓണക്കാലത്തെ വിലക്കയറ്റം തടയാന്‍ ലീഗല്‍ മെട്രേളജി കര്‍ശന നിരീക്ഷണം തുടങ്ങി. ഉപഭോക്താക്കള്‍ക്ക് പരാതിപ്പെടാന്‍ കാക്കനാട് ലീഗല്‍മെട്രോളജി ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം പ്രവര്‍ത്തനം ആരംഭിക്കും.
പായ്ക്കറ്റിനകത്തെ ഉല്‍പ്പനത്തിന്റെ പേര്, വില, പായ്ക്കിങ് തിയതി, ഉപയോഗിക്കാവുന്ന കാലാവധി, ഉപഭോക്താവിന് പരാതിയുണ്ടെങ്കില്‍ അറിയിക്കേണ്ട വിലാസവും ഫോണ്‍ നമ്പറും തുടങ്ങിയവയൊക്കെ പായ്ക്കറ്റിന് മുകളില്‍ രേഖപ്പെടുത്തണമെന്നാണ് നിയമം. ഇവ രേഖപ്പെടുത്താന്‍ പായ്ക്കറ്റിന് മുകളില്‍ 40 ശതമാനം സ്ഥലമെങ്കിലും വിനിയോഗിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്.
വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാതിരിക്കുക, വിപണി വിലയേക്കാള്‍ കൂടുതല്‍ വിലവാങ്ങുക, തിയതിയും വിലയും രേഖപ്പെടുത്താത്ത പായക്കറ്റുകള്‍ വില്‍ക്കുക തുടങ്ങിയ നിയമ വിരുദ്ധ നടപടികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉപഭോക്താക്കള്‍ക്ക് വിവരം കണ്ട്രോള് റൂമില്‍ അറിയിക്കാം. പരാതി ലഭിച്ചാലുടന്‍ കണ്ട്രോള് റൂമില്‍ നിന്ന് ഏറ്റവും അടുത്ത സ്ക്വാഡിനെ വിവരം അറിയിക്കുകയും നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുകയും ചെയ്യുമെന്ന് ലീഗല്‍ മെട്രോളജി മദ്ധ്യമേഖല ഡെപ്യൂട്ടി കണ്ട്രോളര് ആര്.റാംമോഹന് അറിയിച്ചു.
വഴിയോര കച്ചവടക്കാര്‍ അളവ് തൂക്ക സാമഗ്രികള്‍ പരിശോധനയ്ക്കു വിധേയമാക്കി മുദ്രവെച്ചില്ലെങ്കില് പിടിച്ചെടുത്ത് കച്ചവടക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഡെപ്യൂട്ടി കണ്ട്രോള് വ്യക്തമാക്കി.
പൊതുവിപണികള്‍ കേന്ദ്രീകരിച്ച് ലീഗല്‍ മെട്രോളജിയുടെ സ്ക്വാഡുകളുടെ നിരീക്ഷണത്തിലായിരിക്കും. പലചരക്ക്, പച്ചക്കറി, വില്‍പ്പനശാലകള്‍, ബേക്കറികള്‍, ഹോട്ടലുകള്‍, ഗ്യാസ് ഏജന്‍സികള്‍,റേഷന്‍ കടകള്‍ എന്നിവടങ്ങളില്‍ സ്ക്വാഡുകള്‍ കര്‍ശമായി നിരീക്ഷണത്തിലായിരിക്കും. ലീഗല്‍ മെട്രോളജി സ്ക്വാഡുകള്‍ ആഗസ്റ്റ് 29 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. കണ്ട്രോള് റൂം ഫോണ്‍: 0484 2428772.
പ്രതികരിക്കാൻ ഇവിടെ എഴുതുക: