തിരുവനന്തപുരം: പഠനനിലവാരം മെച്ചപ്പെടുത്താന്‍ കൗണ്‍സിലിംഗിനു പോയ വിദ്യാര്‍ഥിയെ മനഃശാസ്ത്രജ്ഞന്‍ പീഡിപ്പിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. തിരുവനന്തപുരം സിറ്റി പോലീസ് മേധാവി, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എന്നിവര്‍ 10 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
















