മാനന്തവാടി:വള്ളിയൂർക്കാവ്ഭഗവതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥിയോടനുബന്ധിച്ച് 1008 നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും, ആനയെ ആദരിക്കലും, ആനയൂട്ടും 25 ഓളം വാദ്യകലാകാരൻമാരുെട വാദ്യമേളത്തോടു കൂടി നടത്തി.ചടങ്ങിന് ക്ഷേത്രം മേൽശാന്തി കുഞ്ഞിക്കല്ല് വരശ്ശാല ഇല്ലം ശ്രീജേഷ് നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. പരിപാടിക്ക് ക്ഷേത്രം ട്രസ്റ്റി ഏച്ചോം ഗോപി , എക്സിക്യൂട്ടീവ് ഓഫീസർ കെ.വി. നാരായണൻ നമ്പൂതിരി തുടങ്ങിയവർ നേതൃത്വം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: