മാനന്തവാടി : സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിംഗിനെതുടര്‍ന്ന് പ്ലസ്സ്വണ്‍ വിദ്യാര്‍ത്ഥികളായ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ മാനന്തവാടി ജില്ലാആശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ച്ച വൈകുന്നേരമാണ് സംഭവം. മാനന്തവാടി പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.
സ്കൂളിലെ പ്ലസ്വണ് വിദ്യാര്‍ത്ഥികളായ അഞ്ച് പേരേയാണ് പ്ലസ്ടുവിലെ ആഞ്ച് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. മുന്‍പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടും സ്കൂള്‍ അധികൃതരൂടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അധികൃതര്‍ നടപടി സ്വീകരിച്ചില്ലെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.
ബസ്സില്‍ യാത്രചെയതപ്പോഴുണ്ടായ തര്‍ക്കമാണ് പ്രശനങ്ങള്‍ക്ക് കാരണമെന്നും ബുധനാഴ്ച വൈകുന്നേരം പ്രശനമുണ്ടായെങ്കിലും ഇന്നാണ് രക്ഷിതാക്ക് പരാതി നല്‍കിയതെന്നുമാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്. കുറ്റക്കാരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: