മാനന്തവാടി : അത്ലറ്റിക്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജില്ലാസബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് 27, 28 തീയതികളില്‍ മാനന്തവാടി ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കും.
27ന് രാവിലെ11 മണിക്ക് ഒ.ആര്.കേളു എംഎല്‍എ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഒളിമ്പ്യന്‍ ഒ.പി.ജയ്ഷ മുഖ്യാതിഥിയായിരിക്കും. 28ന് വൈകുന്നേരം മൂന്ന് മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ മാനന്തവാടി മുന്‍സിപ്പല്‍ ചെയര്മാന് വി.ആര്.പ്രവീജ് വിജയികള്‍ക്കുള്ള സമ്മാനം വിതരണം ചെയ്യും. 14, 16,18,20 വയസ്സിനു താഴെ, 20 വയസ്സിന് മുകളില്‍ എന്നിങ്ങനെ അഞ്ചുവിഭാഗങ്ങളിലായി വയനാട്ടിലെ 40 ക്ലബ്ബുകളില്‍ നിന്നും 700 ല്‍പരം പുരുഷ/വനിതാ കായികതാരങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും. സെപ്റ്റംബര്‍ ഏഴ് മുതല്‍ ഒന്‍പത് വരെ തിരുവനന്തപുരം ചന്ദ്രശേഖര്‍നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന ജൂനിയര്അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിനും നവംബര്‍ 20 മുതല്‍ 26 വരെ വിശാഖപട്ടണത്ത് നടക്കുന്ന നാഷണല്‍ ഇന്റര്ഡിസ്ട്രിക്റ്റ് അത്ലറ്റിക്സ്ചാമ്പ്യന്ഷിപ്പിനുള്ള ജില്ലാ ടീമുകളെ ഈ മത്സരത്തില്‍നിന്നും തിരഞ്ഞെടുക്കും. മത്സരങ്ങള്‍ 27ന് രാവിലെ 9.30ന് ആരംഭിക്കും. വയനാട് അത്ലറ്റിക്സ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് കെ.പി.ജോയ്, അത്ലറ്റിക്സ്അസോസിയേഷന് ജില്ലാസെക്രട്ടറി കെ.വി. ജോസഫ്, എക്സിക്യുട്ടീവ് അംഗങ്ങളായ എ.ഡി.ജോണ്‍, പി.ജി.ഗിരീഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: