പെരിന്തല്‍മണ്ണ: ജില്ലാ കളക്ടറുടെ താലൂക്ക് തല ജനസമ്പര്‍ക്ക പരിപാടി പെരിന്തല്‍മണ്ണയില്‍ നടന്നു. പെരിന്തല്‍മണ്ണ ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ആകെ 620 പരാതികള്‍ ലഭിച്ചു.
298 പരാതികള്‍ നേരത്തെ അക്ഷയ കേന്ദ്രങ്ങള്‍ വഴി ലഭിച്ചിരുന്നു. 322 പരാതികള്‍ ജനസമ്പര്‍ക്ക വേദിയിലും ലഭിച്ചു. ഇതില്‍ 61 എണ്ണം ഭിന്നശേഷിക്കാരുടെ പരാതികളാണ്. പരാതികളില്‍ ജില്ലാ കളക്ടര്‍ അമിത് മീണ നേരിട്ട് തീര്‍പ്പ് കല്‍പ്പിക്കുകയും ചിലകേസുകളില്‍ ജില്ലാതല ഉദേ്യാഗസ്ഥര്‍ക്ക് കൈമാറുകയും ചെയ്തു.
കുടിവെള്ള പ്രശ്നങ്ങള്‍, വഴിതര്‍ക്കങ്ങള്‍, റോഡുകളുടെ ശോചനീയാവസ്ഥ തുടങ്ങിയ പരാതികളായിരുന്നു കൂടുതലും.
അടുത്ത ജനസമ്പര്‍ക്ക പരിപാടി 29ന് മഞ്ചേരി ടൗണ്‍ ഹാളില്‍ നടക്കും. തിരൂര്‍ താലൂക്കിലേത് 30ന് തിരൂര്‍ ടൗണ്‍ ഹാളിലും നടക്കും.
ജില്ലാ അഡീഷണല്‍ മജിസ്ട്രേറ്റ് ടി. വിജയന്, ഡപ്യുട്ടി കളക്ടര്‍മാരായ സി. അബ്ദുല്‍ റഷീദ്, രമ.പി.കെ, നിര്‍മ്മലകുമാരി, ആര്‍ഡിഒ ഡോ. ജെ. ഒ. അരുണ്‍, തഹസില്‍ദാര്‍ എം.എന്‍.മെഹറലി., അഡീഷണല്‍ തഹസില്‍ദാര്‍ ലത.കെ. തുടങ്ങിയവര്‍ അദാലത്തിന് നേത്യത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: