കല്‍പ്പറ്റ : അനര്‍ഹനായ വ്യക്തിയെ ബാലവകാശ കമ്മീഷനിലേക്ക് തിരുകിക്കയറ്റാന്‍ ശ്രമിച്ച സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി രാജിവെക്കണമെന്ന് ബിജെപി ജില്ലകമ്മിറ്റി ആവശ്യപ്പെട്ടു.
ക്രിമിനല്‍കേസുകളില്‍ വിചാരണ നടപടികള്‍ നേരിടുന്ന വ്യക്തിയെയാണ് ബാലാവകാശ കമ്മീഷനംഗമായി നിയമിച്ചത്. നിയമനത്തിന് കൂട്ടിനിന്ന കല്‍പ്പറ്റ എംഎല് എയും രാജിവെക്കണം. ഇയാളെ ബാലാവകാശകമ്മീഷനില്‍ നിയമിക്കാന്‍ കൂട്ടുനിന്നതിനാലാണ് എം എല്‍ എ ന്യായീകരണം നിരത്തുന്നത്.
അധികാര ദുര്‍വിനിയോഗമാണ് മന്ത്രി നടത്തിയിരിക്കുന്നതെന്ന് ഹൈക്കോടതി പോലും പറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ഒരുനിമിഷം പോലും അധികാരത്തില്‍ തുടരാന്‍ മന്ത്രിക്ക് അര്‍ഹതയില്ല. ആയതിനാല്‍ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി രാജിവെക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ പത്മനാഭന് അധ്യക്ഷത വഹിച്ചു. കെ.മോഹന്‍ദാസ്, കെ.ശ്രീനിവാസന് , വി.നാരായണന്, ലക്ഷമി ആനേരി, തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: