തിരൂര്‍: വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണയ്ക്കായി ഖത്തറിലെ പ്രവാസി മലയാളികളുടെ സംഘടനയായ പ്രവാസി ദോഹ ഏര്‍പ്പെടുത്തിയ ബഷീര്‍ പുരസ്ക്കാരം 26ന് 5.30 മണിക്ക് തിരൂര്‍ തുഞ്ചന്‍പറമ്പില്‍ നടക്കുന്ന ചടങ്ങില്‍ മലയാളസര്‍വകലാശാലയ്ക്ക് സമ്മാനിക്കും. എം.ടി. വാസുദേവന്‍ നായരില്‍ നിന്നും വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ അവാര്‍ഡ് ഏറ്റുവാങ്ങും. അമ്പതിനായിരം രൂപയും ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്‍പ്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. അവാര്‍ഡിന്റെ ഭാഗമായി പുരസ്കാരം നേടിയ സ്ഥാപനത്തിലെ മികച്ച വിദ്യാര്‍ത്ഥിയ്ക്കുള്ള എം.എന്‍. വിജയന് സ്മാരക എന്‍ഡോവ്മെന്റ് അവാര്‍ഡും ചടങ്ങില്‍ സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: