പത്തനംതിട്ട: അഴിമതി മന്ത്രിമാരായ ഷൈലജയുടെയും തോമസ് ചാണ്ടിയുടെയും കോലം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കത്തിച്ചു. യുവമോര്‍ച്ച ആറന്മുള മണ്ഡലം പ്രസിഡന്റ് ഗോപകുമാര്‍ കോയിപ്രത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പ്രതിഷേധ യോഗം ജില്ലാ പ്രസിഡന്റ്‌സിബി സാം തോട്ടത്തില്‍ ഉദ്ഘാടനം ചെയ്തു. അഴിമതി അരോപണം സംബന്ധിച്ച് രൂക്ഷമായ കോടതി പരാമര്‍ശം ഉണ്ടായിട്ടും മന്ത്രി ഷൈലജയുടെ രാജി അവശ്യപ്പെടാത്ത മുഖ്യമന്ത്രിയുടെ നടപടി തികച്ചും അപഹാസ്യമാണെന്ന് അദേഹം പറഞ്ഞു .മണ്ഡലം ജനറല്‍ സെക്രട്ടറി ഹരീഷ് കൃഷ്ണ, അനന്തു, സുബിന്‍, സതീഷ് ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
















