മുംബൈ : മൊബൈല്‍ നിരക്കുകള്‍ 18 ശതമാനം മുതല്‍ 25 ശതമാനം വരെ ഇനിയും കുറയും. മൊബൈല്‍ രംഗത്തെ കിടമല്‍സരമാണ് ഇതിനു കാരണം. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ നിരക്ക് വളരെകുറഞ്ഞു.
ടെലികോം മേഖലയില്‍ വിവിധ കമ്പനികള്‍ തമ്മിലുള്ള മത്സരമാണ് നിരക്ക് കുറയാന്‍ പ്രധാന കാരണം. റിലയന്‍സ് ജിയോയുടെ വരവോടെ ഒരു വര്‍ഷത്തിനിടയിലാണ് ഫോണ്‍ നിരക്കില്‍ ഇത്രയും അധികം കുറവു വന്നത്. 25മുതല്‍ 32 ശതമാനം വരെയാണ് നിരക്ക് കുറഞ്ഞത്.
ഡാറ്റ, ഇന്റര്‍നെറ്റ് ഉപഭോഗം കൂടുതലുള്ളവര്‍ക്ക് ഇത് 60-70 ശതമാനം വരെ നിരക്കില്‍ കുറവ് വന്നിട്ടുണ്ട്.
സൗജന്യ സേവനങ്ങളുമായി റിലയന്‍സ് ജിയോ വന്നതോടെ ടെലികോം കമ്പനികളുടെ വരുമാനം ഇടിയാന്‍ തുടങ്ങി. കൂടാതെ മറ്റു സര്‍വ്വീസുകളില്‍ നിന്ന് ഉപഭോക്താക്കള്‍ ജിയോയിലേക്ക് മാറാനും തുടങ്ങി. ഇങ്ങനെ വരുമാനം ഇടിഞ്ഞതോടെയാണ് മറ്റു ടെലികോം കമ്പനികള്‍ നിരക്കില്‍ കുറവ് വരുത്തിയത്.
എയര്‍ടെല്‍, വൊഡാഫോണ്‍ ഇന്ത്യ, ഐഡിയ സെല്ലുലാര്‍, എന്നീ മുന്‍ നിര കമ്പനികളുടെ വരുമാനത്തേയും ഓഹരി വില്‍പ്പനയേയും ഇത് പ്രതികൂലമായി ബാധിക്കാന്‍ തുടങ്ങി.
അതേസമയം അടുത്ത വര്‍ഷത്തോടെ ടെലികോം നിരക്ക് ഇനിയും ഇടിയുമെന്ന് സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ ഡയറക്ടര്‍ ജനറല്‍ രാജന് മാത്യൂസ് അറിയിച്ചു.
2017ലെ മൊബൈല്‍ ഫോണ്‍ നിരക്കുകളില്‍ 240- 280 വരെയാണ് കുറഞ്ഞിരിക്കുന്നത്. അടുത്ത വര്‍ഷം ഇത് 30 ശതമാനമാവും. നിരക്കുകള്‍ കുറയ്ക്കുന്ന ജിയോയുടെ മത്സരത്തോടെ കമ്പനിയുടെ ഡാറ്റ പായ്ക്കുകളില്‍ 250- 500 രൂപ വരെയാക്കി കുറച്ചിട്ടുണ്ട്. കൂടാതെ ഇതിന്റെ കാലാവധി 28 ദിവസം മുതല്‍ 84 ദിവസം വരെയാക്കിയും ഉയര്‍ത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: