മലപ്പുറം: കുടുംബശ്രീയുടെ പേരില്‍ ലീഗ്-സിപിഎം പോര് മുറുകുന്നു. ജില്ലയിലെ കുടുംബശ്രീയെ രാഷ്ട്രീയത്തിന്റെ പേരില്‍ തകര്‍ക്കാന്‍ ശ്രമിക്കുന്ന കുടുംബശ്രീ ജില്ലാ മിഷന്റെയും ഇതിന് ഒത്താശചെയ്യുന്ന വകുപ്പ് മന്ത്രി കെ.ടി ജലീലിന്റെയും നിലപാടുകളില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ 10ന് കുടുംബശ്രീ വനിതകള്‍ കളക്ട്രേറ്റിലേക്ക് മാര്‍ച്ചും പ്രതിഷേധ സംഗമവും നടത്തും.
കുടുംബശ്രീയുടെ നേതൃത്വത്തില്‍ എടപ്പാളില്‍ നടക്കുന്ന സരസ് മേളയുമായി സഹകരിക്കേണ്ടതില്ലെന്ന് ജില്ലയിലെ ഭൂരിഭാഗം സിഡിഎസുകളും തീരുമാനിച്ചു. സിപിഎമ്മിന് സിഡിഎസുകളുടെ ഭരണം ലഭിക്കുന്നതിന് ജില്ലാ മിഷനിലെ ഉദ്യോഗസ്ഥര്‍ സിഡിഎസിനെയും എഡിഎസിനെയും മറി കടന്ന് അയല്കൂട്ടങ്ങള് രൂപീകരിച്ച് രജിസ്ട്രേഷന് നടത്തി കൊടുക്കുകയും നിയമാനൂസൃതമായ എഡിഎസ്, സിഡിഎസ് സംവിധാനങ്ങളെ നോക്കു കുത്തിയാക്കുകയും ചെയ്യുകയാണ്.
മലപ്പുറം ജില്ലാ പഞ്ചായത്ത് ജില്ലയിലെ കുടുംബശ്രീ വനിതകള്‍ക്കായി തയ്യാറാക്കിയ ഒരു കോടിയിലധികം രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കാന്‍ കൂട്ടാക്കാതെ വനിതാ ഘടക പദ്ധതികള്‍ മുടക്കി ജില്ലാ പഞ്ചായത്തിന് ചീത്തപ്പേരുണ്ടാക്കുന്നു. സിഡിഎസുകളെ തകര്‍ക്കുന്നതിനാണ് ജില്ലാ മിഷന് ശ്രമിക്കുന്നതെന്ന് കുടുംബശ്രീ സംരക്ഷണ സമിതിയുടെ ചെയര്‍പേഴ്സണ്‍ സക്കീന പുല്‍പ്പാടന്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: