മലപ്പുറം: ഓണത്തിനോടനുബന്ധിച്ച് ഭക്ഷ്യവകുപ്പ് നടത്തിയ പരിശോധനയില്‍ കോട്ടപ്പടിയിലെ സ്വകാര്യ മൊത്ത അരി വിതരണ കേന്ദ്രത്തില്‍ നിന്നും 70 ചാക്ക് അരി പിടിച്ചെടുത്തു. അനധികൃതമായി ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന 50 കിലോ ഗ്രാം വീതം തൂക്കം വരുന്ന പച്ചരി ചാക്കുകളാണ് പിടികൂടിയത്.
അരി ചാക്കുകള്‍ സീല്‍ ചെയ്ത് മലപ്പുറത്തെ സപ്ലൈകോ സ്റ്റോറിലേക്ക് മാറ്റി. നേരത്തെ കോട്ടപ്പടിയിലെ മറ്റൊരു കടയില്‍ പരിശോധന നടത്തിയപ്പോഴാണ് ഇവിടെ അരി സൂക്ഷിച്ചിരിക്കുന്നുണ്ടെന്ന വിവരം ലഭിച്ചത്. പലചരക്ക് കടയില്‍ കണ്ടെത്തിയ അരിയുടെ ഉറവിടം അന്വേഷിച്ചപ്പോഴാണ് ഈ കടയില്‍ അരി സൂക്ഷിച്ച വിവരം ലഭിച്ചത്. ഇതിന് ഏകദേശം ഒന്നര ലക്ഷം രൂപ വിലവരും. ജില്ലാ സപ്ലൈ ഓഫീസര്‍ എം. ജ്ഞാനപ്രകാശ്, താലൂക്ക് സപ്ലൈ ഓഫീസല്‍ എല്‍. മിനി, റേഷനിങ് ഇന്‍സ്പെക്ടര്‍ ജയചന്ദ്രന് പങ്കെടുത്തു.
റേഷന്‍കടകളില്‍ വിതരണം ചെയ്യുന്ന അരി അധികൃതരുടെ ഒത്താശയോടെ കരിഞ്ചന്തയില്‍ വില്‍ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റേഷന്‍കാര്‍ഡിലെ അപാകതകള്‍ മുതലെടുത്താണ് മാഫിയ ഇത്തരം കള്ളക്കച്ചവടം നടത്തുന്നത്. ഉദ്യോഗസ്ഥര്‍ക്കും ഈ കച്ചവടത്തില്‍ പങ്കുണ്ടെന്നാണ് ഉപഭോക്താക്കള്‍ ആരോപിക്കുന്നത്. റേഷന്‍ വാങ്ങാന്‍ കടയിലെത്തിയാല്‍ ഒന്നുമില്ലെന്നാണ് കടയുടമ പറയുന്നത്. സാധനങ്ങളൊക്കെ കരിഞ്ചന്തയില്‍ വില്‍പ്പന നടത്തി ജനങ്ങളെ വഞ്ചിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: