കൊച്ചി: കുഡുംബി സമുദായത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ ലംപ്സംഗ്രാന്റ് വിതരണം സംബന്ധിച്ച റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കുള്ളില്‍ നല്കാന് പിന്നാക്കവിഭാഗ വികസന വകുപ്പ് ഡയറക്ടറോട് പിന്നാക്ക കമ്മീഷന് ആവശ്യപ്പെട്ടു. ഗ്രാന്റ് വിതരണത്തിന് ഉടന്‍ നടപടികളെടുക്കാനും കമ്മീഷന് ആവശ്യപ്പെട്ടു.
കുഡുംബി സമുദായത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹതപ്പെട്ട ലംപ്സം ഗ്രാന്റ് ലഭിക്കുന്നില്ലെന്ന് കേരള കുഡുംബി ഫെഡറേഷന് ജനറല്‍ സെക്രട്ടറി സുധീര്‍ കമ്മീഷനു മുമ്പില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണിത്. റിട്ട. ജസ്റ്റിസ് ജി. ശിവരാജന് അദ്ധ്യക്ഷനായ കമ്മീഷന് ഇന്നലെ എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ നടത്തിയ സിറ്റിംഗിലാണ് പരാതി നല്‍കിയത്.
മണ്‍പാത്ര നിര്‍മാണത്തിലേര്‍പ്പെടുന്ന വിവിധ സമുദായങ്ങളെ ഏകീകരിച്ച് പരിഗണിക്കണമെന്ന കേരള മണ്പാത്രനിര്മാണസമുദായ സഭയുടെ നിവേദനവും കമ്മീഷന് പരിഗണിച്ചു. ഒഇസി വിഭാഗത്തില്‍ പെട്ട ഇവര്‍ക്ക് വിദ്യാഭ്യാസ-സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്ന പരാതിയും കമ്മീഷന് പരിഗണിച്ചു.
ലത്തീന്‍ കത്തോലിക്ക വിഭാഗത്തില്‍പ്പെട്ടവരുടെ പ്രാതിനിധ്യം സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ നിന്നാവശ്യപ്പെടണമെന്ന് അസോസിയേഷന് ആവശ്യപ്പെട്ടു. നിവേദനത്തിലെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് കമ്മീഷന് അറിയിച്ചു. നിയമനത്തിലെ സംവരണവും പ്രായപരിധി ഇളവുമായി ബന്ധപ്പെട്ട കിറ്റ്കോയുടെ നയങ്ങള്‍ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സെപ്തംബര്‍ 30ന് മുമ്പ് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു. ടി.എസ്. അംബുജാക്ഷന് സമര്‍പ്പിച്ച പരാതിയിന്മേലാണ് നടപടി.
കമ്മീഷന് അംഗങ്ങളായ അഡ്വ വി എ ജെറോം, മുള്ളൂര്‍ക്കര മുഹമ്മദ് സഖാഫി തുടങ്ങിയവര്‍ സിറ്റിങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: