കല്‍പ്പറ്റ :ജൈവകൃഷി മികച്ചരീതിയില്‍ ചെയ്യുന്ന നിയോജകമണ്ഡലങ്ങള്‍, പഞ്ചായത്തുകള്‍, നഗരസഭകള്‍ എന്നിവയ്ക്ക് ജൈവകൃഷിഅവാര്ഡിന് അപേക്ഷിക്കാം. 2016 ഏപ്രില്‍ മുതല്‍ 2017 ജൂലൈ 31വരെ ജൈവകൃഷി പ്രോത്സാഹനത്തിന് നടത്തിയ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിനായി പരിഗണിക്കുക. നിയോജകമണ്ഡലം, നഗരസഭകള്‍ എന്നിവക്ക് സംസ്ഥാനതലത്തിലും പഞ്ചായത്തുകള്‍ക്ക് ജില്ലാടിസ്ഥാനത്തിലുമാണ് അവാര്‍ഡ്. മികച്ച മണ്ഡലത്തിന് പത്ത് ലക്ഷവും രണ്ടും മൂന്നുംസ്ഥാനക്കാര്‍ക്ക് യഥാക്രമം അഞ്ച്, മൂന്ന്ലക്ഷം രൂപയുമാണ് സമ്മാനം. മികച്ച നഗരസഭകള്‍-പഞ്ചായത്തുകള്‍ക്ക് യഥാക്രമം മൂന്ന്, രണ്ട്, ഒരുലക്ഷംരൂപയാണ് പാരിതോഷികം. നഗരസഭ-പഞ്ചായത്തുകള്‍ക്കുള്ള അപേക്ഷ കൃഷിഭവനുകളിലും മണ്ഡലത്തിന്റേത് പ്രിന്‍സിപ്പല്‍കൃഷി ഓഫീസിലും 30നകം നല്‍കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: