കല്‍പ്പറ്റ : ജില്ലയില്‍ വിവിധ വകുപ്പുകളിലേക്കുള്ള എല്‍.ഡി.ക്ലാര്‍ക്ക് (കാറ്റഗറി നമ്പര്‍ 414/16) തസ്തികയിലേക്ക് 58117 ഉദ്യോഗാര്ത്ഥികള്പരീക്ഷ എഴുതും. വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. വയനാട് ജില്ലയില്‍ 153 പരീക്ഷാ കേന്ദ്രങ്ങളിലായി 38388 പേരും, കോഴിക്കോട് ജില്ലയിലെ 51 പരീക്ഷ കേന്ദ്രങ്ങളില്‍ 12000 ഉദേ്യാഗാര്‍ത്ഥികളും കണ്ണൂര്‍ ജില്ലയിലെ 28 പരീക്ഷാ കേന്ദ്രങ്ങളിലായി 7729 ഉദേ്യാഗാര്‍ത്ഥികളും പരീക്ഷ എഴുതുന്നുണ്ട്. 26ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെയാണ് പരീക്ഷ. ഉദേ്യാഗാര്‍ത്ഥികള്‍ തിരിച്ചറിയല്‍ രേഖയുടെ അസ്സലും അഡ്മിഷന് ടിക്കറ്റുമായി ഉച്ചയ്ക്ക് 1.30ന് മുമ്പായി ഹാജരാകണം. അഡ്മിഷന് ടിക്കറ്റ്www.keralapsc.gov.in നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. അഡ്മിഷന് ടിക്കറ്റില്‍ പി.എസ്.സി. യുടെ എംബ്ലം, ബാര്‍കോഡ്, ഫോട്ടോയില്‍ പേര്, ഫോട്ടോ എടുത്ത തീയതി എന്നിവ ഇല്ലാത്തവരെയും 1.30ന് ശേഷം ശേഷം ഹാജരാകുന്നവരെയും പരീക്ഷ എഴുതാന്‍ അനുവദിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: