മാനന്തവാടി : മാനന്തവാടിയിലെ സര്‍ക്കാര്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യുതി തടസ്സം പതിവാകുന്നു. കാറ്റടിച്ചാല്‍ വൈദ്യുതി പോകുമെന്ന അവസ്ഥ. അത്യാഹിത വിഭാഗത്തെയാണ് ഇത് ഏറെ ബാധിക്കുന്നത്.
അപകടങ്ങളില്‍പെട്ട് എത്തുന്ന രോഗികളുടെ ബന്ധുക്കളും ജീവനക്കാരും തമ്മിലുള്ള സംഘര്‍ഷത്തിന് ഇത് കാരണമാകുന്നു. മുന്‍കാലങ്ങളില്‍ ജില്ലാ ആശുപത്രിയിലേക്ക് മാത്രമായി പ്രത്യേക വൈദ്യുതി ലൈന്‍ സ്ഥാപിച്ചിരുന്നു. ഇത് പെട്ടന്ന് അറ്റകുറ്റപ്പണി ചെയ്ത് തകരാര്‍ പരിഹരിക്കുമായിരുന്നു. ഇന്‍വെര്‍ട്ടര്‍ ഇല്ലാത്തതിനാല്‍ ടോര്‍ച്ചടിച്ചും മൊബൈല്‍ വെളിച്ചത്തിലുമാണ് ഇവിടെ ശസ്ത്രക്രിയ്യകള് നടത്തുന്നത്. കഴിഞ്ഞജദിവസം വാഹനപാകടത്തില്പ്പെട്ടവരെ ശസ്ത്രക്രിയ്യ ചെയ്യുന്നതിനിടെ വൈദ്യുതി ബന്ധം നിലച്ചു.
ജില്ലയിലെ ആരോഗ്യരംഗം കുറ്റമറ്റതാണെന്ന് പറയുമ്പോഴും രോഗികള്ക്കുവേണ്ടേ സൗകര്യമൊരുക്കുന്നതില്‍ ജില്ലാ ഭരണകൂടം പരാജയപ്പെട്ടിരിക്കുകയാണ്. മുതിര്‍ന്ന ഡോക്ടര്‍മാരില്‍ പലരും ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ചുമതല നല്കി മുങ്ങുന്നതായും പരാതിയുണ്ട്. ഇതിനെചൊല്ലിയും സംഘര്‍ഷങ്ങള്‍ പതിവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: