കളമശ്ശേരി: വിദ്യാര്‍ത്ഥികളില്‍ ശാരീരിക ക്ഷമതയും നല്ല ഭക്ഷണ ശീലവും ഉറപ്പാക്കാന്‍ അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമം അനിവാര്യമെന്ന് കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രി പ്രകാശ് ജാവ്ദേക്കര്‍. കളമശ്ശേരി എന്‍എഡിയിലെ കേന്ദ്രീയ വിദ്യാലയത്തില്‍ നടന്ന സ്വസ്ഥ് ബച്ചേ, സ്വസ്ഥ് ഭാരത് പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മികച്ച വൃത്തിയും ശുചിത്വവും ലക്ഷ്യമാക്കി 2016 ഡിസംബറില്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, മാനവവിഭവശേഷി വികസന മന്ത്രാലയം, കുടിവെള്ള, പൊതു ജനാരോഗ്യമന്ത്രാലയം എന്നിവ സംയുക്തമായി ആരംഭിച്ച പദ്ധതിയാണ് ‘സ്വസ്ഥ് ബച്ചേ, സ്വസ്ഥ് ഭാരത്’ പദ്ധതി. ചടങ്ങില്‍ ഫിസിക്കല്‍ ഹെല്‍ത്ത് ആന്‍ഡ് ഫിറ്റ്നസ്സ് പ്രൊഫൈല്‍ കാര്‍ഡ് ഉദ്ഘാടനവും ജാവേദ്കര് നടത്തി. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, കെ.വി. കമ്മീഷണര്‍ കെ. സന്തോഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ചടങ്ങിന് മുന്നോടിയായി വിദ്യാര്‍ത്ഥികളുടെ യോഗാഭ്യാസ പ്രകടനം കേന്ദ്രമന്ത്രി വീക്ഷിച്ചു. ഫിസിക്കല്‍ ഹെല്‍ത്ത് ആന്‍ഡ് ഫിറ്റ്നസ്സ് പ്രദര്‍ശന നഗരിയും കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തു. കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളുമായി ആശയവിനിമയവും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: