കല്‍പ്പറ്റ : ഓണാഘോഷത്തിന് പച്ചക്കറികളുള്‍പ്പെടെയുള്ള ഉത്പന്നങ്ങള്‍ പരമാവധി വിലക്കുറവില്‍ ലഭ്യമാക്കുന്നതി്നായി കുടുംബശ്രീ ജില്ലാമിഷന് 29 മുതല്‍ ഓണച്ചന്തകള്‍ തുടങ്ങും. 25 സി.ഡി.എസുകളിലും ജില്ലാ തലത്തിലും ഓണച്ചന്തകള്‍ സംഘടിപ്പിക്കും. ഓണച്ചന്തകള്‍ക്ക് മുന്നോടിയായി സംഘടിപ്പിച്ച പച്ചക്കറി ആഴ്ചചന്തകള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ജില്ലയില്‍ നിലവിലുള്ള ആറായിരത്തിലധികം ജെഎല്‍ജികളില്‍ അംഗങ്ങളായ കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്നപച്ചക്കറികളാണ് ചച്ചന്തകളിലെത്തുന്നത്. പച്ചക്കറികളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി വളരെ നേരത്തെ ഓരോ സിഡിഎസിനും പ്രത്യേകം ടാര്‍ജെറ്റ് നിശ്ചയിച്ച് കൃഷി നടത്തുന്നതിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഒരു അയല്‍ക്കൂട്ടത്തില്‍ നിന്നും ചുരുങ്ങിയത് മൂന്ന് ഉത്പന്നമെങ്കിലും എത്തിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുടുംബശ്രീ ഉല്പന്നങ്ങളുടെ വിശ്വാസ്യത ഉറപ്പുവരുത്തുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. കൂടാതെ പലയിടങ്ങളിലും ഓണച്ചന്തയോടനുബന്ധിച്ച് ഭക്ഷ്യമേളകളും സംഘടിപ്പിക്കുന്നുണ്ട്. സ്വാദേറുന്ന നാടന്‍ വിഭവങ്ങള്‍ക്കൊപ്പം വിവിധയിനം പായസങ്ങളും ഭക്ഷ്യമേളയിലുണ്ടാകും. നിലവില്‍ കുടുംബശ്രീ കൃഷി നടത്താത്ത വലിയ ഉള്ളി, കിഴങ്ങ്, വെളുത്തുള്ളി, ചെറിയ ഉള്ളി തുടങ്ങിയവയും പൂക്കളമൊരുക്കുന്നതിനാവശ്യമായ പൂവും ചന്തകളിലെത്തിക്കുന്നതിനും ഈ വര്‍ഷം പദ്ധതിയിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: