ഒറ്റപ്പാലം:താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ സേവനം വിപുലീകരിക്കുന്നു. സൗജന്യമായി ഡയാലിസിസ് നടത്തി കൊടുക്കുന്ന ക്യാപ്റ്റന്‍ ലക്ഷ്മീ സ്മാരക യൂണിറ്റില്‍ പതിനൊന്നു മിഷനുകള്‍ കൂടി സ്ഥാപിക്കും. ഇതിനായി കെട്ടിടത്തിലെ ഒന്നാം നിലയില്‍ എം.പി.ഫണ്ട് ഉപയോഗിച്ച്
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന നിലവിലെ യൂണിറ്റില്‍ രണ്ടും മുകളില്‍ ഒമ്പതും മിഷനുകള്‍ പുതുതായി സ്ഥാപിക്കാനാണു തീരുമാനം. താഴത്തെ നിലയിലേക്കുള്ള രണ്ടുമിഷനുകള് ഉടന്‍ എത്തും. ശേഷിക്കുന്ന മിഷനുകള്‍ രണ്ടു മാസത്തിനകം എത്തിചേരുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ നിലവിലെ ഡയാലിസിസ് യൂണിറ്റിലെ ടൊയ്ലറ്റ് സംവിധാനം വേണ്ട വിധം പ്രവര്ത്തിക്കുന്നിലെന്ന പരാതി നിലനില്ക്കുന്നു. വിപുലീകരിക്കുന്ന യൂണിറ്റിന്റെ ഉദ്ഘാടനം സെപ്റ്റംബറില്‍ നടത്താന്‍ തീരുമാനമുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് ആവശ്യമായ ഡോക്ടര്‍മാരെയും, നഴ്സ്, ജീവനക്കാര്‍ എന്നിവരെ ദേശീയ ആരോഗ്യ ദൗത്യം നിയമിക്കും. ഏഴ് മിഷനുകളുമായി 2013 ല്‍ പ്രവര്‍ത്തനം ആരംഭിച്ച യൂണിറ്റിന്റെ സേവനം വര്ദ്ധിപ്പിക്കുകയെന്നതാണു ലക്ഷ്യം. സൗജന്യമായി പതിനായിരം ഡയാലിസിസുകള്‍ ഇതിനകം പൂര്‍ത്തിയായി കഴിഞ്ഞു. ഏകദേശം രണ്ടര കോടി രൂപയുടെ സേവനമാണു രോഗികള്‍ക്കു ലഭിച്ചത്. പാലക്കാട്, മലപ്പുറം തൃശൂര്‍ ജില്ലകളിലുള്‍പ്പെട്ട അമ്പത്തി ഒന്നു രോഗികള്‍ക്കു ഡയാലിസിസ് സേവനം ലഭിച്ചു. യൂണിറ്റിലെത്തുന്ന രോഗികളുടെ തിരക്ക് പരിഗണിച്ചാണു വിപുലീകരണം. ഡയാലിസിസ് വിഭാഗത്തില്‍ 143 പേരുടെ ഡയാലിസിസ് കഴിഞ്ഞെന്നും 57 പേര് വെയിറ്റിംഗ് ലിസ്റ്റിലാണെന്നും പറയുന്നു. മൂന്നു ലക്ഷം രൂപ ചെലവുവരുന്ന കാല്‍മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയ അന്മ്പതിനായിരം രൂപചെലവില്‍ താലൂക്ക് ആശുപത്രിയില്‍ ചെയ്യുമെന്ന് അധികൃതര്‍ അവകാശപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: