മഞ്ചേരി: ഏറനാടിന്റെ ഹൃദയഭൂമിയില്‍ ഒരു മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാകുന്നതോടെ അപകടങ്ങളും അത്യാഹിതങ്ങളും സംഭവിച്ചാല്‍ കിലോമീറ്ററുകള്‍ താണ്ടി കോഴിക്കോടിന് ഓടുന്നതിന് ഒരു ആശ്വസമാകുമെന്നാണ് മലപ്പുറത്തെ ജനങ്ങള്‍ കരുതിയിരുന്നത്. പക്ഷേ എല്ലാ പ്രതീക്ഷകളും വെറുതെയായി. ജനറല്‍ ആശുപത്രിയെന്ന ബോര്‍ഡ് മാറ്റി ഗവ.മെഡിക്കല്‍ കോളേജ് എന്നാക്കിയെന്നല്ലാതെ അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കിയിട്ടില്ല. ആവശ്യത്തിന് ഡോക്ടര്‍മാര്‍ പോലുമില്ലാതെ ഇപ്പോഴും താലൂക്ക് ആശുപത്രിയുടെ നിലവാരത്തിലാണ് ഈ ആതുരാലയം പ്രവര്‍ത്തിക്കുന്നത്. അടിയന്തിര ശസ്ത്രക്രിയ നടത്താനുള്ള സൗകര്യം ഇപ്പോഴും ഇവിടില്ല. വാഹനാപകടങ്ങളില്‍ ഗുരുതര പരിക്കേറ്റ് എത്തുന്നവരെ മറ്റ് വലിയ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്ന ജോലി മാത്രമാണ് മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്കുള്ളത്.
തീവ്രപരിചരണ വിഭാഗത്തില്‍ രാത്രികാലങ്ങളില്‍ ഡോക്ടര്‍മാരില്ലാത്തത് രോഗികളെ വല്ലാതെ വലക്കുന്നുണ്ട്. ഐസിയു, ഓക്സിജന്‍ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ആലോചിക്കുകയേ വേണ്ട.
രോഗികളെ വരാന്തയിലും മറ്റും കിടത്തി ചികിത്സിക്കുന്നത് കുറച്ചുനാള്‍ മുമ്പ് വലിയ വാര്‍ത്തയായിരുന്നു. ഇതില്‍ മനുഷ്യാവകാശ സ്വമേധയാ കേസെടുക്കുകയും ചെയ്തു. ജനറല്‍ ആശുപത്രിയുടെ പേര് മാറ്റി മെഡിക്കല്‍ കോളേജ് എന്നാക്കിയിട്ട് കാര്യമില്ല, ആവശ്യത്തിന് സൗകര്യങ്ങളൊരുക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന് വിമര്‍ശന രൂപേണ നിര്‍ദ്ദേശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: