കല്‍പ്പറ്റ: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പ്രവാസികളോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് പ്രവാസി ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 22ന് കലക്ടറേറ്റ് മാര്‍ച്ചും, ധര്‍ണ്ണയും നടത്തുമെന്ന് ജില്ലാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രവാസികളുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ സബ്സിഡിയോടെ കനറാ ബേങ്ക് മുഖേന നല്കുന്ന ദീര്‍ഘകാല വായ്പ സഹകണ ബേങ്കുകള്‍ ഉള്‍പ്പെടെ മുഴുവന്‍ ബേങ്ക് മുഖേനയും നല്‍കുക, പ്രവാസികളുടെ വായ്പക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി നില്കുക, ക്ഷേമ പെന്ഷന് പദ്ധതി പരിഷ്കരിച്ച് തിരിച്ചെത്തിയ മുഴുവന്‍ പ്രവാസികള്‍ക്കും പെന്ഷന് നല്‍കുക, പ്രവാസി പുനരധിവാസം-പെന്ഷന് ചികില്‍സാ സഹായം-വിവാഹം തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്ക് സര്‍ക്കാറിന് നല്കിയ മുഴുവന്‍ അപേക്ഷയിലും ഉടന്‍ തീര്‍പ്പ് കല്‍പ്പിക്കുക, പാവപ്പെട്ട മുഴുവന്‍ പ്രവാസികളെയും ആരോഗ്യ ഇന്‍ഷൂറന്‍സില്‍ ഉള്‍പ്പെടുത്തുക, പ്രവാസി പെന്ഷന് 5000 രൂപയായി വര്‍ദ്ധിപ്പിക്കുക, വിദേശത്തു നിന്നും തിരിച്ചു വന്ന മുഴുവന്‍ പ്രവാസികളുടെയും കണക്കെടുക്കുക, ത്രിതല പഞ്ചായത്തുകളില്‍ പ്രവാസികളുടെ ക്ഷേമത്തിനായി നിശ്ചിത സംഖ്യമാറ്റിവെക്കുക, രണ്ട് വര്‍ഷം മുമ്പ് സര്‍ക്കാര്‍ തീരുമാനിച്ച പ്രവാസികളുടെ സുരക്ഷ സംരക്ഷണത്തിനായി രൂപീകരിച്ച പ്രവാസി ഭാരതീയ കമ്മീഷന് കാര്യക്ഷമമാക്കുക, അനിയന്ത്രിതമായി വിമാനയാത്ര കൂലി വര്‍ദ്ധനവില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തമായി ഇടപെടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ചും ധര്‍ണ്ണയും നടത്തുന്നത്. ധര്‍ണ്ണ സമരം രാവിലെ 10 മണിക്ക് മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് പി.പി.എ കരീം ഉദ്ഘാടനം ചെയ്യും. പ്രവാസി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഹനീഫ മുന്നിയൂര്‍, മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി,തുടങ്ങിയവര്‍ സംസാരിക്കും. പത്ര സമ്മേളനത്തില്‍ പ്രവാസി ലീഗ് ജില്ലാ പ്രസിഡണ്ട് കെ നുറുദ്ദീന്, ജനറല്‍സെക്രട്ടറി അബ്ദുല്‍ ഖാദര്‍ മടക്കിമല, സിദ്ധീക്ക് പിണങ്ങോട്, പി.വി.എസ് മൂസ, കുഞ്ഞബ്ദുള്ള മാനാതൊടുക, സി.കെ മായന്‍ ഹാജി, പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: