മാനന്തവാടി : ജില്ലാ സിബിഎസ്ഇ ശാസ്ത്രോത്സവത്തിന് മാനന്തവാടി അമൃതവിദ്യാലയത്തില്‍ തുടക്കമായി. ജില്ലയിലെ മുഴുവന്‍ സിബിഎസ്ഇ സ്കൂളുകളില്‍ നിന്നുമായി എഴുനൂറില്പരം വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. സിബിഎസ്ഇ മാനേജ്മെന്റ് അസോസിയേഷന് പ്രസിഡന്റ് വി.ജി.സുരേന്ദ്രനാഥ് മേള ഉദ്ഘാടനം ചെയ്തു. വയനാട് സഹോദ പ്രസിഡന്റ് സീറ്റജോസഫ് (പ്രിന്‍സിപ്പാള്‍ ഹില്‍ബ്ലൂംസ്)അധ്യക്ഷതവഹിച്ചു. അമൃതവിദ്യാലയം പ്രിന്‍സിപ്പാള്‍ ശാലിനി, ഹോളിഫെയ്സ് പ്രിന്‍സിപ്പാള്‍ ഫാ.സന്തോഷ്, വടകര അമൃതവിദ്യാലയം പ്രിന്‍സിപ്പാള്‍ തനൂജ കെ.ടി. എന്നിവര്‍ പ്രസംഗിച്ചു.18ന് വൈകുന്നേരം 4മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ മാനന്തവാടി അമൃതാനന്ദമയി മഠാധിപതി സ്വാമി അക്ഷയാമൃത ചൈതന്യ മുഖ്യാതിഥിയായിരിക്കും.17,18 തീയതികളില്‍ ഉച്ചകഴിഞ്ഞ് 2മണിമുതല്‍ 4മണിവരെ രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും മേള സന്ദര്‍ശിക്കാനുളള സൗകര്യമൊരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: