ന്യൂദല്‍ഹി: ഇന്‍ഫോസിസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പദവിയില്‍ നിന്ന് വിശാല്‍ സിക്ക രാജിവെച്ചു. സ്വമേധയാ സിഇഒ പദവിയില്‍ നിന്ന് രാജിവെയ്ക്കുന്നതായി സിക്ക ഡയറക്ടര്‍ ബോര്‍ഡിന് കത്ത് നല്‍കുകയായിരുന്നു. ഇന്നലെ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇത് അംഗീകരിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് യു. ബി. പ്രവീണ്‍ റാവു താത്കാലിക സിഇഒ ആയി ചുമതലയേറ്റു.
സ്റ്റോക്ക് എക്സ്ചേഞ്ചിനു നല്കിയ കത്തില്‍ കമ്പനി സെക്രട്ടറി എജിഎസ് മണികാന്ത ഇത് സംബന്ധിച്ച് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം രാജിവെച്ചെങ്കിലും സിക്ക കമ്പനിയുടെ എക്സിക്യൂട്ടീവ് വൈസ് ചെയര്മാന് സ്ഥാനത്ത് തുടരുന്നതാണ്. സിക്കയുടെ രാജിയെ തുടര്‍ന്ന് ബിഎസ്ഇ സെന്‍സെക്സിന്റെ പട്ടികയില്‍ ഇന്‍ഫോസിസിന് ഇടിവുണ്ടായി. 0.65 ശതമാനം ഇടിഞ്ഞ് 31,587.71ലാണ് ഇന്‍ഫോസിസ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. കൂടാതെ ഇന്‍ഫോസിസിന്റെ ഓഹരി വ്യാപാരത്തിലും ഏഴു ശതമാനം ഇടിവുണ്ടായിട്ടുണ്ട്.
സിഇഒ ആയി ചുമതലയേറ്റശേഷമുള്ള സിക്കയുടെ പ്രവര്‍ത്തനത്തില്‍ നാരായണമൂര്‍ത്തി ഉള്‍പ്പെടെയുള്ളവര്‍ക്ക് നീരസം ഉണ്ടായിരുന്നു. അടുത്തിടെ ചേര്‍ന്ന ഡയറക്ര് ബോര്‍ഡ് യോഗത്തില്‍ മൂര്‍ത്തി പരസ്യമായി സിക്കയെ അപമാനിച്ചെന്നും തുടര്‍ന്നുണ്ടായ അഭിപ്രായവ്യത്യാസങ്ങളാണ് രാജിക്ക് കാരണമായതെന്നാണ് റിപ്പോര്‍ട്ട്.
സോഫ്ട്വെയര് രംഗത്ത് ഇന്‍ഫോസിസില്‍ പരിവര്‍ത്തനം കൊണ്ടുവരാനാണ് കമ്പനി നിര്‍ദ്ദേശം നല്‍കിയത്. ചുമതലയേറ്റ മൂന്നു വര്‍ഷക്കാലയളവില്‍ ഈ മേഖലയില്‍ കമ്പനിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സാധിച്ചിട്ടുണ്ട്. ഇതില്‍ അഭിമാനമുണ്ടെന്നും ഇത്തരത്തില്‍ ഒരു പദവിയിലേക്ക് തന്നെ ക്ഷണിച്ചതിന് ഡയറക്ടര്‍ ബോര്‍ഡിനോട് നന്ദി അറിയിക്കുന്നതായും സിക്ക അറിയിച്ചു.
നിലവില്‍ ഇന്‍ഫോസിസില്‍ മൂന്ന് സ്വതന്ത്ര ഡയറക്ടര്‍മാരാണുള്ളത്. ഇതില്‍ വിശാല്‍ സിക്ക സിഇഒയേക്കാള്‍ കൂടുതല്‍ അധികാരമുള്ള ചീഫ് ടെക്നോളജി ഓഫീസര്‍ പദവിയിലാണെന്നും മൂര്‍ത്തി അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: