മാനന്തവാടി: സൗദി അറേബ്യയില്‍ പഠനം നടത്തുന്ന സ്കൗട്ട് ആന്‍ഡ് ഗൈഡ് കേഡറ്റുകള്‍ക്കുള്ള എക്സ്പ്ലോറേഷന്‍ 2017 ക്യാമ്പ് സമാപിച്ചു. സൗദി ഭരണകൂടം, സ്കൗട്ട് ആന്‍ഡ് ഗൈഡ് സ്റ്റേറ്റ്, ജില്ലാ കമ്മിറ്റികള്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് മാനന്തവാടിയില്‍ ക്യാമ്പ് നടക്കുന്നത്. കാശ്മീര്‍ മുതല്‍ കന്യാകുമാരിവരെയുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള, സൗദിയില്‍ പഠനം നടത്തുന്ന 200 കേഡറ്റുകളും സൗദി അറേബ്യയില്‍ നിന്നുള്ള 50 അധ്യാപകരുമാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. തോണിച്ചാല്‍ കവറ്റയില് വായനശാലയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച നെല്‍കൃഷി വിദ്യാര്‍ത്ഥികള്‍ സന്ദര്‍ശിച്ചു. നെല്‍കൃഷി എന്താണെന്ന് പോലും അറിയാത്ത കേഡറ്റുകള്‍ ഉഴുതിട്ട വയലില്‍ ഇറങ്ങി നാട്ടിയില്‍ പങ്കാളികളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: