കല്ലടിക്കോട്:കഴിഞ്ഞ ദിവസം രാത്രി കാട് കയറ്റിയ കട്ടാനകള്‍ വീണ്ടും മുണ്ടൂരില്‍ തന്നെ എത്തി.
തിരിച്ചെത്തിയ കാട്ടാനക്കൂട്ടം മുണ്ടൂരിലെ തന്നെ അടുത്ത സ്ഥലമായ കയ്യറയില്‍ ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. കയ്യറയിലും പരിസരത്തുമായി പത്ത് ഏകറോളം നെല്‍കൃഷികളും, തെങ്ങുകളുമാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. കൃഷ്ണന്‍കുട്ടി കയ്യറ, ആനപ്പാറക്കാരായ ശ്രീധരന് ,ബാലകൃഷ്ണന്, രാധാകൃഷ്ണന് ,നളിനി , സുമിത്ര ,രാമകൃഷ്ണന് ,വേണു തുടങ്ങിയവരുടെ നെല്‍കൃഷികളും തെങ്ങുമാണ് നശിപ്പിച്ചത്.
ജനവാസ മേഖലയായ കയ്യറ ഭാഗത്ത് കാട്ടാന ശല്യം ഇടക്ക് ഉണ്ടാകാറുണ്ട്. എന്നാല്‍ കാട്കയറ്റി എന്നു പറയുന്ന മൂന്ന് ആനകളാണ് കൃഷി നശിപ്പിച്ചതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ആനകളെ കണ്ട ദിവസം രാത്രി തന്നെ പോലീസിനെ വിളിച്ചറിയിച്ചെങ്കിലും ആരും തന്നെ എത്തിയില്ല. രാവിലെയോടെ ഫോറസ്റ്റ് ഉദ്യേഗസ്ഥര്‍ സ്ഥലതെത്തി ആനകളെ നേരിട്ടു കണുകയും ചെയ്തു.
ആന കൃഷി നശിപ്പിച്ചതിലുള്ള നാട്ടുകാരുടെ പ്രതിഷേധം ഫോറസ്റ്റിനെ അറിയിച്ചതോടെ പോലിസിനെ വിളിച്ചു വരുത്തി ജനങ്ങളെ ഒതുക്കാനാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്. ഇത് സംഘര്‍ഷ സാധ്യതയിലെത്തിയതോടെ പാലക്കാട് നിന്നും തഹസില്‍ദാര്‍, ഡപ്യൂട്ടി തഹസില്‍ദാര്‍, ഡിഎഫ്ഒ തുടങ്ങിയവര്‍ സ്ഥലതെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.
ഇന്നലെ ഉച്ചയോടെ രണ്ട് കുങ്കി ആനകളെ സ്ഥലത്തെത്തിച്ചെങ്കിലും ആനകള്‍ കാട്ടില്‍ നിന്നും പുറത്തിറങ്ങിയാലെ കുങ്കി ആനകള്‍ക്ക് അവയെ നിയന്ത്രിക്കാനാകു. അത് രാത്രിയേ സാധിക്കു എന്ന ഫോറസ്റ്റിന്റെ തീരുമാത്തെ തുടര്‍ന്ന് നാട്ടുകാരുടെ എതിര്‍പ്പ് ശക്തമായി.
സര്‍ക്കാരിന് ജനങ്ങളുടെ സംരക്ഷണത്തേ ക്കാള്‍ വലുതായാണ് കാട്ടാനയെ കാണുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് കയ്യറയിലെ ഇരു വഴികളും തടസപ്പെടുത്താനും തീ പന്തങ്ങളും പടക്കവും ഉപയോഗിച്ച് കാട്ടില്‍ മറഞ്ഞിരിക്കുന്ന ആനകളെ പുറത്തിറക്കി കുങ്കി ആനകളെ ഉപയോഗിച്ച് ഉള്‍ക്കാട്ടിലെക്ക് അയക്കാനും തീരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: