തിരുവല്ല: കുടിനീരിനായി ജനങ്ങള്‍ ആശ്രയിച്ചിരുന്ന പൊതുകിണര്‍ മണ്ണിട്ട് മൂടി കെട്ടിട നിര്‍മ്മാണം നടത്താന്‍ പദ്ധതിയിട്ടിരിക്കുന്ന ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിന്റെ നടപിടിക്കെതിരെ നാട്ടുകാര്‍ രംഗത്ത്.അംഗനവാടി നിര്‍മ്മിക്കാനാണ് കെട്ടിട നിര്‍മ്മാണമെന്ന് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.
എന്നാല്‍ പ്രദേശത്തെ പ്രധാന കുടിവെള്ള സ്രോതസ്സായ ഇവിടുത്തെ പൊതുകിണര്‍ മൂടുന്നതിനെതിരെ നാട്ടുകാര്‍ രംഗത്ത് വന്നിട്ടുണ്ട്.അടുത്തിടെ കിണറ്റല്‍ ചത്ത എലിയെ കണ്ടിരുന്നു.എന്നാല്‍ കിണര്‍ വൃത്തിയാക്കി ഉപയോഗയോഗ്യമാക്കുന്നതിന് പകരം കിണര്മൂടാനാണ് ഇവര്‍ പദ്ധതിയിട്ടത്.വിഷയം ചൂണ്ടിക്കാട്ടി ജില്ലാകളക്ടര്‍ക്ക് പരാതിനല്‍കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍
സംഭവം പഞ്ചായത്ത് പുന പരിശോധിക്കണമെന്ന് ബിജെപി നേതൃത്വം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: