നീലേശ്വരം: 100 രൂപയുടെ കള്ളനോട്ടുകള്‍ വീണ്ടും വ്യാപകമാകുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിലും 100 രൂപയുടെ നിരവധി കള്ളനോട്ടുകള്‍ ഇറങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നീലേശ്വരം ബിവറേജസ് ഔട്ട്ലെറ്റില് നിന്നും 100 രൂപയുടെ രണ്ട് കള്ളനോട്ടുകള്‍ പിടികൂടി.
മദ്യം വാങ്ങാനെത്തിയ അന്യസംസാഥാന തൊഴിലാളികളില്‍ നിന്നുമാണ് ഒരേ സീരിയല്‍ നമ്പറിലുള്ള രണ്ട് നൂറുരൂപ കള്ളനോട്ടുകള്‍ ലഭിച്ചത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കള്ളനോട്ടാണെന്ന് മനസിലായത്. പോലീസെത്തി കള്ളനോട്ട് നല്‍കിയവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും ഇവര്‍ നിരപരാധികളാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് വിട്ടയച്ചു.
കള്ളനോട്ടിന്റെ ഉറവിടം കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കാസര്‍കോടിന്റെ തീരദേശങ്ങളിലും മലയോര മേഖലകളിലും കടകളിലും മറ്റും നൂറുരൂപയുടെ കള്ളനോട്ടുകള്‍ ധാരാളമായി ലഭിക്കാറുണ്ടെങ്കിലും പോലീസിനെ അറിയിക്കാതെ നശിപ്പിച്ചുകളയുകയാണ് പതിവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: