കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിലേര്‍പ്പെടുത്തിയ ട്രാഫിക് പരിഷ്കാരം ബസ്സ് ഉടമകളുമായി ചര്‍ച്ച ചെയ്യാതെ നടപ്പാക്കിയതിനെതിരെ ഉടമകള്‍ പ്രക്ഷോഭത്തിലേക്ക്. പാണത്തൂര്‍, തായന്നൂര്‍, ഒടയംചാല്‍ ഭാഗത്തേക്കുള്ള ബസ്സുകള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായി ഹോസ്ദുര്‍ഗ് താലൂക്ക് െ്രെപവറ്റ് ബസ്സ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് അറിയിച്ചു.
ബസ്സുടമകള്‍ക്കുണ്ടാകുന്ന വിഷമം ചര്‍ച്ച ചെയ്യാന്‍ പോലും തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണ്. ഇത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് അസോസിയേഷന് വ്യക്തമാക്കി. ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കാത്ത പക്ഷം ഇനിയൊരറിയിപ്പില്ലാതെ തന്നെ സര്‍വ്വീസ് നിര്‍ത്തിവെക്കുമെന്ന് അസോസിയേഷന് അറിയിച്ചു. സംസ്ഥാന ബസ്സ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ ആഹ്വാന പ്രകാരം 18ന് നടക്കുന്ന സൂചന സമരത്തിന്റെ മുന്നോടിയായി 14ന് കാസര്‍കോട് കളക്ടറേറ്റ് ധര്‍ണ്ണ വിജയിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. പ്രസിഡണ്ട് സി.രവി. അധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി സത്യന് പൂച്ചക്കാട്, താലൂക്ക് സെക്രട്ടറി വി.എം.ശ്രീപതി, പി.വി.പത്മനാഭന്, കെ.ടി.സുരേഷ് ബാബു, എച്ച്.പി.ശാന്തറാം, ടി.വി.മാധവന്, എം.ഹസൈനാര്‍, എ.വി.പ്രദീപ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: