മുംബൈ : സജ്ജന്‍ ജിന്‍ഡാലിന്റെ ജെഎസ്ഡബ്ല്യൂ ഇലക്ട്രോണിക് വാഹന നിര്‍മ്മാണ പദ്ധതിക്കായി 4000 കോടി നിക്ഷേപിക്കുന്നു. 2030ല്‍ രാജ്യത്ത് പരിസ്ഥിതിയോടിണങ്ങുന്ന ഇലക്ട്രോണിക് വാഹനങ്ങള്‍ കൊണ്ടുവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടതിനു പിന്നാലെയാണ് ജെഎസ് ഡബ്ല്യു എന്‍ജിയുടെ ഈ തീരുമാനം.
നിലവില്‍ ഇലക്ട്രോണിക് വാഹനങ്ങള്‍ക്കായുള്ള ബാറ്ററികളും ചാര്‍ജ് സ്റ്റേഷനുകളും സ്ഥാപിക്കാനാണ് ജെഎസ്ഡബ്ല്യൂ തീരുമാനിച്ചിരിക്കുന്നതെന്ന് ജിന്‍ഡാല്‍ ഗ്രൂപ്പ് അറിയിച്ചു. 2020ല്‍ ഇവ വിപണിയില്‍ കൊണ്ടുവരാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതോടൊപ്പം ജെഎസ്ഡബ്ല്യൂ പുതിയ ഇലക്ട്രോണിക് വാഹനം പുറത്തിറക്കാനും തിരുമാനിച്ചിട്ടുണ്ടെന്ന് കമ്പനി വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: