കാഞ്ഞങ്ങാട്: ബീവറേജ് ഔട്ട്ലറ്റിനെതിരെ എംഎസ്എഫ് നടത്തിയ മിനി സിവില്‍ സ്റ്റേഷന് മാര്‍ച്ചില്‍ വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിച്ച് പങ്കെടുപ്പിച്ചതായി ആരോപണം. സമീപ പ്രദേശങ്ങളിലെ വിദ്യാലയങ്ങളില്‍ ചെന്ന എംഎസ്എഫ് പ്രവര്‍ത്തകര്‍ സംഘടനാ സമരം മറച്ച് വെച്ച് ബീവറേജസിനെതിരെയുള്ള സമരത്തില്‍ സ്കൂള്‍ കുട്ടികളെല്ലാം അണിനിരത്തണമെന്ന് സ്കൂള്‍ അധികൃതരോട് ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ധ്യാപകര്‍ കുട്ടികളുമായി സമരത്തില്‍ പങ്കെടുക്കാനെത്തുകയും ചെയ്തു. സമരം ആരംഭിക്കുമ്പോഴാണ് കുട്ടികളുടെ മുമ്പില്‍ ബാനറും കൊടിയും പിടിച്ച് എംഎസ്എഫിന്റെ നേതാക്കളും ലീഗ് നേതാക്കളും അണിനിരന്നത്. ഇതോടെ യാഥാര്‍ത്ഥ്യം മനസിലാക്കിയ വിദ്യാര്‍ത്ഥികള്‍ സ്കൂളുകളിലേക്ക് തന്നെ മടങ്ങി. വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിച്ച എംഎസ്എഫിന്റെ നടപടി വിവാദമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: