കാഞ്ഞങ്ങാട്: 13ാം സാര്‍വ്വജനിക ഗണേശോത്സവം 25, 26, 27 തീയ്യതികളില്‍ വിവിധ പരിപാടികളോടെ നടക്കും. 25ന് രാവിലെ 8.30ന് ഗണേശ വിഗ്രഹം ശ്രീകൃഷ്ണ മന്ദിരത്തില്‍ നിന്നും വാദ്യഘോഷങ്ങളോടെ ആനയിച്ച് ഹൊസ്ദുര്‍ഗ് അമ്മനവര്‍ ക്ഷേത്ര പരിസരത്തേക്ക് പുറപ്പെടും. 9.30ന് പ്രാണപ്രതിഷ്ഠ, 10ന് ധ്വജാരോഹണം തുടര്‍ന്ന് കുട്ടികളുടെ ചിത്രരചനാ മത്സരം, അഞ്ചിന് മാതൃസമിതിയുടെ നേതൃത്വത്തില്‍ തിരുവാതിര, 5.30ന് സര്‍വ്വൈശ്വര്യ വിളക്കുപൂജ, 7ന് നൃത്തസന്ധ്യയും അരങ്ങേറും. 26ന് രാവിലെ 7 മുതല്‍ വൈകിട്ട് 5 വരെ ഭജന. എട്ട് മണിക്ക് ഗണപതിഹോമം, 12.30ന് ഉച്ചപൂജ, അന്നദാനം, വൈകിട്ട് 6.30ന് ആധ്യാത്മിക പ്രഭാഷണം. 27ന് രാവിലെ 8.30ന് 108 നാളികേര മഹാഗണപതി ഹോമം, 11.30ന് ഹോമ പൂര്‍ണ്ണാഹൂതി, 12.30ന് ഉച്ചപൂജ, ഒരു മണിക്ക് രാത്രി പൂജ, തുടര്‍ന്ന് നിമജ്ജനപൂജ, ധ്വജാവരോഹണം, 3ന് നിമജ്ജന ഘോഷയാത്ര ഹൊസ്ദുര്‍ഗ് അമ്മനവര്‍ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട് നഗരം ചുറ്റി കുശാല്‍നഗര്‍ വഴി ഹൊസ്ദുര്‍ഗ് കടപ്പുറത്ത് സമുദ്രത്തില്‍ ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: